ശാസ്താംകോട്ട:അടഞ്ഞുകിടക്കുന്ന കശുവണ്ടി ഫാക്ടറിയിലെ തൊഴിലാളികൾക്ക് 10000 രൂപ വെച്ച് ഓണ ധനസഹായം നൽകണമെന്ന് ഐഎൻടിയുസി കുന്നത്തൂർ കമ്മിറ്റി ആവശ്യപ്പെട്ടു.യോഗത്തിൽ റീജിയണൽ പ്രസിഡന്റ് തടത്തിൽ സലീം അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വൈ.ഷാജഹാൻ,വൈ.നജീം,റീജണൽ സെക്രട്ടറിമാരായ ഹരിമോഹനൻ മംഗലത്ത്,ഗോപാലകൃഷ്ണപിള്ള,ഗംഗാദേവി,സൂസൻ തോമസ്,പെരുംകുളം ലത്തീഫ്,സി.എസ് രതീശൻ,സ്റ്റാലിൻ ആഞ്ഞിലിമൂട്,ശാന്തകുമാരി അമ്മ എന്നിവർ സംസാരിച്ചു.






































