സൗജന്യ വൃക്ക രോഗ നിർണ്ണയ ക്യാമ്പും മീലാദ് കോൺഫെറൻസും

Advertisement

ശാസ്താംകോട്ട. ലോകാനുഗ്രഹി മുഹമ്മദ് മുസ്തഫ (സ അ)തങ്ങളുടെ ആയിരത്തി അഞ്ഞൂറാമത് ജന്മദിനത്തോടനുബന്ധിച്ച് ഇസ്ലാമിക് കൾച്ചറൽ സൊസൈറ്റി (ഐ സി എസ്) യുടെയും, വല്യത് കിംസ് ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ വൃക്ക രോഗ നിർണ്ണയ ക്യാമ്പും ,മീലാദ് കോൺഫറൻസും 29നും 30നുമായി ഐ സി എസ് ജംങ്ഷനിലുള്ള ഐ സി എസ് കോംപ്ലക്സിൽ വെച്ച് നടത്തപ്പെടുകയാണ്.
29ന് രാവിലെ 10.30 മുതൽ നടക്കുന്ന മെഡിക്കൽ ക്യാമ്പ് ഐ സി എസ് വർക്കിംഗ് പ്രസിഡന്റ് പി എം ശാഹുൽ ഹമീദ് അവർകളുടെ അധ്യക്ഷതയിൽ ശാസ്താംകോട്ട പോലീസ് സബ് ഇൻസ്‌പെക്ടർ ഷാനവാസ് ഉത്‌ഘാടനം ചെയ്യും. ഡോക്ടർ ജെയ്സൺ ന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം പരിശോധനകൾക്ക് നേതൃത്വം നൽകും.

30ന് വൈകിട്ട് 6 നു നടക്കുന്ന മീലാദ് കോൺഫെറൻസ് ഐ സി എസ് വൈസ് പ്രസിഡന്റ് എച് ഖാദർ കുട്ടിയുടെ അധ്യക്ഷതയിൽ പള്ളിശ്ശേരിക്കൽ മുസ്ലിം ജമാഅത് ഇമാം സയ്യിദ് ഫസൽ ജിഫ്രി തങ്ങൾ പ്രാരംഭ പ്രാർത്ഥനയും ,വേങ്ങ മുസ്ലിം ജമാഅത് ഇമാം മുഹമ്മദ് ഷബീർ മഹ്‌ളരി ഉൽഘാടനവും ചെയ്യും. സുബൈർ അസ്‌ഹരി , വൈ ഷാജഹാൻ ,അഡ്വ അൻസാർ ഷാഫി ,എ അബ്ദുൽ റഷീദ്, ഉനൈസ് സഅദി ,നൗഷാദ് മന്നാനി, ഐ ഷാനവാസ് , മുഹമ്മദ് സാദിഖ് അഹ്‌സനി, എച് ഷാജഹാൻ, ഹകിംഷ തുടങ്ങിയവർ പ്രസംഗിക്കും.

മർകസ് പി ആർ ഡി ഡയറക്ടർ സയ്യിദ് ഷിഹാബുദീൻ മുത്തനൂർ തങ്ങൾ ഹുബ്ബുർറസൂൽ പ്രഭാഷണത്തിനും സമാപന പ്രാർഥനക്കും നേതൃത്വം നൽകും. ഐ സി എസ് ജനറൽ സെക്രട്ടറി പി എ ഖാജാ മുഈനുദ്ദീൻ സ്വാഗതവും ,കെ എം അബുബക്കർ മുസ്‌ലിയാർ കൃതജ്ഞതയും നിർവ്വഹിക്കും.

Advertisement