ശാസ്താംകോട്ട– വെസ്റ്റ് കല്ലട സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ സഹകരണ ഓണം വിപണി ആരംഭിച്ചു.13 ഇനം സാധനങ്ങൾ സബ്സിഡിയോടുകൂടിയും മറ്റു സാധനങ്ങൾ വിലക്കുറവിലും വിപണിയിൽ നിന്ന് ലഭ്യമാണ്.
റേഷൻ കാർഡിന്റെ അടിസ്ഥാനത്തിലാണ് സാധനങ്ങൾ നൽകുന്നത്
ഓണസമയത്ത് പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനും സർക്കാർ അനുമതിയോടു കൂടി ആരംഭിച്ച ഓണവിപണി നെൽപ്പുരകുന്നിലും കടപുഴയിലും പ്രവർത്തിക്കുന്നു. ബാങ്കിന്റെ നിയന്ത്രണത്തിൽ ഈ രണ്ടു വിപണികളാണ് പടിഞ്ഞാറേ കല്ലടയിൽ പ്രവർത്തിക്കുന്നത്.
ബാങ്കിന്റെ ഹെഡ് ഓഫീസിൽ ഓണവിപണിയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് കല്ലട ഗിരീഷ് ആദ്യ വില്പന നടത്തി നിർവഹിച്ചു. തുടർന്ന് നടന്ന യോഗത്തിൽ ബാങ്ക് സീനിയർ ഭരണസമിതി അംഗം എ കെ സലീബ് അധ്യക്ഷത വഹിച്ചു.. ഭരണസമിതി അംഗങ്ങളായ മോഹനൻ പിള്ള സെബാസ്റ്റ്യൻ, സുബ്രഹ്മണ്യൻ, ഷൈലജകുമാരി, ജാസ്മിൻ,ഷീന,വിഷ്ണു, മിഥുൻ തുടങ്ങിയവർ പ്രസംഗിച്ചു






































