പടിഞ്ഞാറെ കല്ലടയിൽ
പാലിയേറ്റീവ് രോഗി കുടുംബസംഗമം

Advertisement

പടിഞ്ഞാറെ കല്ലട.  പാലിയേറ്റീവ് രോഗികളുടെ കുടുംബ സംഗമം ആയുർവേദ ഡിസ്‌പെൻസറിഹാളിൽ നടന്നു. നൂറിലധികം കുടുംബങ്ങൾ പങ്കെടുത്ത സംഗമം പഞ്ചായത്ത്‌ പ്രസിഡന്റ് ഡോ. സി. ഉണ്ണികൃഷ്ണൻ ഉത്ഘാടനം ചെയ്‌തു. ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ഉഷാലയം ശിവരാജൻ അധ്യക്ഷതവഹിച്ചു.വൈസ് പ്രസിഡന്റ് എൽ സുധ, ബ്ലോക്ക്‌ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ വി രതീഷ്, സ്ഥിരം സമിതി ചെയർപേഴ്സൺ മാരായ കെ സുധീർ, ജെ അംബിക, അംഗങ്ങളായ തൃദിപ്കുമാർ, ശിവാനന്ദൻ, ഓമനക്കുട്ടൻപിള്ള, ടി. ശിവരാജൻ,ഷീലകുമാരി, ലൈല സമദ്, സിന്ധു, രജീല, സുനിതദാസ് എന്നിവർ ആശംസകൾ നേർന്നു. പാലിയേറ്റീവ് രോഗികളെ പരിചരിക്കേണ്ടതെങ്ങനെ എന്ന വിഷയത്തിൽ ഹെൽത്ത്‌ ഇൻസ്‌പെക്ടർ അലിയാർകുഞ്ഞു ക്ലാസ് നയിച്ചു. കുടുംബങ്ങൾക്ക് ഓണസമ്മാനമായി ഭക്ഷ്യകിറ്റുകൾ നൽകി. മികച്ച രീതിയിൽ രോഗി പരിചരണം നടത്തുന്നവരെ ചടങ്ങിൽ ആദരിച്ചു.

Advertisement