ആനയടി കിഴക്ക് എൻഎസ്‌എസ്‌ കരയോഗം ഓണഘോഷം നടത്തി

Advertisement

ശൂരനാട്.കുന്നത്തൂർ യൂണിയനിൽപ്പെട്ട 3428 ആനയടികിഴക്ക് കരയോഗത്തിൽ ഓണക്കിറ്റ് വിതരണം, സ്കോളർഷിപ്പ്, എന്റോവ്മെന്റ്, ചികിത്സാധനസഹായം, വനിതാ സമാജത്തിന്റെ ഓണസമ്മാനം എന്നിവയുടെ വിതരണം എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് ശ്രീ.വി.ആർ.കെ.ബാബു ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥി പ്രതിഭകളെ ആദരിക്കൽ യൂണിയൻ വൈസ് പ്രസിഡന്റ് തോട്ടുവമുരളി നിർവഹിച്ചു. മുഖ്യപ്രഭാഷണം യൂണിയൻ സെക്രട്ടറി എം. അനിൽകുമാർ കുമാർ നിർവഹിച്ചു. ആധ്യാത്മിക ക്ലാസ് ഉദ്ഘാടനം യൂണിയൻ പഞ്ചായത്ത് സമിതി പ്രസിഡന്റ് സോമൻ പിള്ള നിർവഹിച്ചു. എൻഡോമെന്റ് വിതരണം യൂണിയൻ ഭരണസമിതി അംഗം വി.ശാന്തകുമാർ നിർവഹിച്ചു. സ്കോളർഷിപ്പ് വിതരണം യൂണിയൻ ഭരണസമിതി അംഗം പി.ഭാസ്കരൻ നായർ നിർവഹിച്ചു, ചികിത്സാധന സഹായ വിതരണം യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം വി.അനിൽകുമാർ നിർവഹിച്ചു.ചടങ്ങിൽ ശാന്തകുമാരി അമ്മ,ഉഷ വിജയൻ, എൻ.രാമചന്ദ്രൻ നായർ, പി ഭാസ്കരൻ നായർ, സി മോഹനൻ പിള്ള, ബാലചന്ദ്രൻ നായർ, ജി.സോമരാജൻ നായർ തുടങ്ങിയവർ സംസാരിച്ചു.

Advertisement