മൈനാഗപ്പള്ളി. ഗ്രാമപഞ്ചായത്തിലെ വടക്കൻ മൈനാഗപ്പള്ളി തെക്ക് 3ാം വാർഡിൽ പഞ്ചായത്തിലെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 30 ലക്ഷത്തോളം തുക വകയിരുത്തി പഞ്ചായത്തിൻ്റെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് ഭൂമി വാങ്ങി പുതുതായി നിർമ്മിച്ച സാംസ്കാരിക നിലയത്തിൻ്റെ ഉദ്ഘാടനം പ്രസിഡൻ്റ് വർഗീസ് തരകൻ നിർവ്വഹിച്ചു. പഞ്ചായത്തിൻ്റെ സമഗ്ര വികസന പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച കെട്ടിടം ദീർഘനാളത്തെ ജനങ്ങളുടെ ആഗ്രഹ പൂർത്തീകരണം കൂടിയാണ്.വാർഡ് മെമ്പർ ജലജ രാജേന്ദ്രൻ സ്വാഗതം ആശംസിച്ചു. അസിസ്റ്റൻ്റ് എഞ്ചിനീയർ ഫസീലാ ബീവി റിപ്പോർട്ട് അവതരിപ്പിച്ചു. സെക്രട്ടറി ഷാനവാസ് നന്ദി പറഞ്ഞു.






































