ശാസ്താംകോട്ട :ബി എം എസ് ശാസ്താംകോട്ട മേഖല – പടിഞ്ഞാറെ കല്ലട പഞ്ചായത്തിലെ കുടുംബ സംഗമവും പഠനോപകരണ , അംഗത്വ വിതരണവും കടപ്പാക്കുഴി യൂണിറ്റിൻ്റെ നേതൃത്വത്തിൽ നടന്നു. ജില്ലാ സെക്രട്ടറി സനിൽ ജി ഉൽഘാടനം ചെയ്തു. പരിമണം ശരി, കല്ലട തുളസി,എം. എസ് ജയചന്ദ്രൻ സജീവ് തുടങ്ങി ഗ്രാമ പഞ്ചായത്തംഗം ഓമനക്കുട്ടൻ പിള്ള, ബി ജെ പി പഞ്ചായത്ത് ഭാരവാഹികൾ അടക്കമുള്ളവർ പങ്കെടുത്തു. കർഷക അവാർഡ് നേടിയ പഞ്ചായത്തിലെ മികച്ച കർഷകനെയും ജില്ലാ സെക്രട്ടറി ചടങ്ങിൽ ആദരിച്ചു.






































