മനക്കര അമ്മ മെമ്മോറിയൽ സ്കൂൾ ഭാഗത്തേക്കുള്ള റോഡ് ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യം ശക്തം

Advertisement

ശാസ്താംകോട്ട:പത്മാവതി ഹോസ്പിറ്റൽ ജംഗ്ഷനിൽ നിന്നും അമ്മ മെമ്മോറിയൽ എൽ.പി സ്കൂളിലേക്ക് പോകുന്ന റോഡിന്റെ നവീകരണ പ്രവർത്തനം ഉടൻ ആരംഭിക്കണമെന്ന് റേഡിയോ പാർക്ക്‌ ജംഗ്ഷൻ മോഡേൺ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് ആവശ്യപ്പെട്ടു.റോഡ് നന്നാക്കണമെന്ന് ആവശ്യപ്പെട്ട്
നിരവധി തവണ നിവേദനങ്ങൾ നൽകിയിട്ടും യാതൊരു പ്രയോജനവുമില്ല.സ്കൂൾ കുട്ടികൾ ഉൾപ്പെടെ നൂറ് കണക്കിന് യാത്രക്കാർ ദിവസേന ആശ്രയിക്കുന്ന റോഡിന്റെ നവീകരണ പ്രവർത്തനം ഉടൻ ആരംഭിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.യോഗത്തിൽ പ്രസിഡന്റ്‌ ഗോകുൽ,സെക്രട്ടറി എസ്.ആർ ജിതിൻ,ട്രഷറർ വിഷ്ണു,അരുൺ ജി കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

Advertisement