ഭരണിക്കാവ് ബസ് സ്റ്റാൻഡിൻ്റെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കണം- ട്രാഫിക് പരിഷ്കാരത്തിൻ്റെ മറവിൽ സ്റ്റാൻ്റിൻ്റെ പ്രവർത്തനം ഇല്ലാതാക്കാനുള്ള ശ്രമം ഉപേക്ഷിക്കണം, മുസ്ലിം ലീഗ്

Advertisement

ശാസ്താംകോട്ട : ഭരണിക്കാവ് ബസ് സ്റ്റാൻഡിൻ്റെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുകയും, നിരന്തരമായി ട്രാഫിക് പരിഷ്കാരം അടിച്ചേൽപ്പിച്ച് സ്റ്റാൻഡിനെ തകർക്കാനുള്ള ശ്രമത്തിൽ നിന്ന് അധികാരികൾ പിൻമാറണമെന്നും മുസ്ലിം ലീഗ് കുന്നത്തൂർ നിയോജക മണ്ഡലം കൗൺസിൽ യോഗം ആവശ്യപ്പെട്ടു. നിലവിലുള്ള ട്രാഫിക് പരിഷ്കാരംവീണ്ടും പഴയ നിലയിലേക്ക് കൊണ്ട് പോകുവാൻ സി.പി.എം. നേതാവും മുൻ എം.പി.യുമായ കെ . സോമപ്രസാദും, കോവൂർ കുഞ്ഞുമോൻ എം എൽ.എ യും ശ്രമിക്കുന്നത് അവരുടെ രാഷ്ട്രീയ ലാഭത്തിന് വേണ്ടിയാണെന്നും, യാത്രക്കാരെ ദ്രോഹിക്കുന്നതിനും സ്റ്റാൻഡിനെ ഇല്ലായ്മ ചെയ്യാനും മാത്രമേ ഇത്തരം പ്രവർത്തനങ്ങൾ കൊണ്ട് കഴിയുകയുള്ളു എന്നും യോഗം ആരോപിച്ചു. പഞ്ചായത്തിലെ ട്രാഫിക് റെഗുലേറ്ററി കമ്മറ്റി ചെയർപേഴ്സണായ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ എടുത്ത ജനദ്രോഹകരമായ തീരുമാനങ്ങൾ ഉടൻ പിൻവലിക്കണമെന്നും അല്ലാത്ത പക്ഷം ഗ്രാമ പഞ്ചായത്താഫീസിലേക്ക് മുസ്ലിം ലീഗിൻ്റെ നേതൃത്വത്തിൽ ബഹുജന മാർച്ച് നടത്തുമെന്നും യോഗം മുന്നറിയിപ്പ് നൽകി. നിയോജക മണ്ഡലം പ്രസിഡൻ്റ് പറമ്പിൽ സുബേർ അദ്ധ്യക്ഷത വഹിച്ചു. മുസ്ലീം ലീഗ് കൊല്ലം ജില്ലാ സെക്രട്ടറി മുള്ളു കാട്ടിൽ സാദിഖ് ഉത്ഘാടനം ചെയ്യ്തു. മുസ്ലിം ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി മുഹമ്മദ് ഖുറേഷി സ്വാഗതം പറഞ്ഞു.
പുതിയതായി മുസ്ലിം ലീഗ് പാർട്ടിയിലേക്ക് മെംമ്പർഷിപ്പ് എടുത്ത് കടന്ന് വന്ന അഡ്വ.കുറ്റിയിൽ ഷാനവസിനെ യോഗത്തിൽ അനുമോദിച്ചു. ശാസ്താംകോട്ട റഹിം, എ. ഖാലുദുകുട്ടി, ഒല്ലായി ബഷീർ, കെ .വി. അശറഫ് ,സജിവട്ടവിള, മുഹമ്മദ് ഹുസൈൻ, ഇടവനശ്ശേരി സലാഹുദ്ദീൻ, ,മുകളും പുറത്ത് അബുദുൽ സലാം, ഷാഹുൽ, ഹരിസ്സ് ഇടയിലവീട്, ഇ.പി. അബ്ദൾ അസ്സിസ്സ് , വരമ്പൽ ബിജു, ജുമൈലത്ത് സുബൈർ, നെസിറ ബീവി, മൈമുന നജീം ,സുജാത ,സമദ് ശാസ്താംകോട്ട എന്നിവർ പ്രസംഗിച്ചു.

Advertisement