അശാന്തമായ കാലത്ത് ശാന്തത പകരുന്ന കലയാണ് കഥകളി-ദിവ്യാ എസ് അയ്യർ

Advertisement


മൈനാഗപ്പള്ളി:അതിവേഗതയാർന്ന ജീവിതത്തിന്റെ നെട്ടോട്ടങ്ങളിൽ സ്വസ്തിയുടെയും, സമാധാനത്തിന്റെയും ശാന്തതയുടെയും തിരി കൊളുത്തലാണ് കഥകളി ആസ്വാദനമെന്ന് സാംസ്കാരിക വകുപ്പ് ഡയറക്ടർ ദിവ്യ എസ്. അയ്യർഐ.എ.എസ് പറഞ്ഞു. മണ്ണൂർക്കാവ് കഥകളി ഫെസ്റ്റിവലിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
ആത്മീയതയെയും കലയെയും ചേർത്തുനിർത്തി മാനവികതയ്ക്ക് പുതിയ മാനം നൽകുകയാണ് മണ്ണൂർക്കാവ് കഥകളി ഫെസ്റ്റിവൽ.
ലോകോത്തര കലയായ കഥകളിയെ യുവാക്കൾക്കും പുതുതലമുറയ്ക്കും ഉപകാരപ്പെടും വിധം സംഘടിപ്പിക്കുന്നതിൽ മണ്ണൂർക്കാവ് ക്ഷേത്രത്തിന്റെ പങ്ക് വലുതാണെന്നും ദിവ്യ എസ്. അയ്യർ പറഞ്ഞു.
ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് രവിമൈനാഗപ്പള്ളി അധ്യക്ഷത വഹിച്ചു.
മണ്ണൂർക്കാവ് വനദുർഗ്ഗാ പുരസ്കാരം കഥകളി ആചാര്യൻ സദനം കൃഷ്ണൻകുട്ടിക്ക് സമർപ്പിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗോപൻ മുഖ്യപ്രസംഗം നടത്തി.
ക്ഷേത്ര ഭരണസമിതി സെക്രട്ടറി സുരേഷ് ചാമവിള,അൻസർ ഷാഫി,ഉല്ലാസ് കോവൂർ,കലാ.പ്രശാന്ത്, അജി ശ്രീക്കുട്ടൻ,ശ്രീശൈലം ശിവൻപിള്ള,റ്റി. സുരേന്ദ്രൻപിള്ള,
വി.ആർ.സനിൽചന്ദ്രൻ, ഡി.ഗുരുദാസൻ, എന്നിവർ സംസാരിച്ചു. മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള മെഡൽ നേടിയ സബ്ബ് ഇൻസ്പെക്ടർ സി.വേണുഗോപാൽ, എക്സൈസ് ഓഫീസർ ആർ.ഗോകുൽ, എന്നിവരെയും
വിവിധ മേഖലകളിലെ പ്രതിഭകളെയും തെളിയിച്ചവരെ ചടങ്ങിൽ ആദരിച്ചു

Advertisement