ശാസ്താംകോട്ട:കഴിഞ്ഞ കാലങ്ങളിൽ ബാധ്യതയില്ലാതെ ആനുകൂല്യങ്ങളും പെൻഷനും നൽകി പ്രവർത്തിച്ചു കൊണ്ടിരുന്ന കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡ് ഇടതു സർക്കാരിന്റെ അനാസ്ഥ മൂലം തകർന്നിരിക്കുകയാണന്ന് ഐഎൻടിയുസി സംസ്ഥാന സെക്രട്ടറി ബാബു അമ്മവീട് പറഞ്ഞു.ആൾ കേരള ആർട്ടിസാൻസ് ആൻ്റ് സ്കില്‍ഡ് വർക്കേഴ്സ് യുണിയൻ ജില്ലാ പ്രവർത്തകയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ജില്ലാ വൈസ് പ്രസിഡന്റ് ശൂരനാട് സരസചന്ദ്രൻ പിള്ള അദ്ധ്യക്ഷത വഹിച്ചു.സുനിൽ പുന്നമൂട്ടിൽ,തൊടിയൂർ അശോകൻ,സബീർ വവ്വാക്കാവ്,രമണൻ പൈനുംമുട്ടിൽ, ടി കെ സുരേന്ദ്രൻ, ശകുന്തള അമ്മവീട്,ആലപ്പാട് സുരേന്ദ്രൻ, ഡാനിയൽ,ഗീതാകുമാരി,ജലജാ ശിവശങ്കരൻ,ആദിനാട് ബാബു എന്നിവർ സംസാരിച്ചു.






































