മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിൽ ബന്തി വിളവെടുപ്പ് :

Advertisement


മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം 2025-26, പുഷ്പകൃഷി വികസനം പദ്ധതിയിൽ വനിതാ ഗ്രൂപ്പുകൾ കൃഷി ചെയ്ത മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിൽ ബന്തി പൂക്കളുടെ വിളവെടുപ്പ് ഉദ്ഘാടനം നടത്തി. 12 ആം വാർഡിൽ നടന്ന ചടങ്ങിൽ വാർഡ് മെമ്പർ ശ്രീമതി. ലാലി ബാബു അധ്യക്ഷത വഹിച്ചു. മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ. വർഗീസ് തരകൻ ഉദ്ഘാടനം നിർവഹിച്ചു.

വൈസ് പ്രസിഡന്റ്‌ ഉഷ കുമാരി, സ്ഥിരം സമിതി അധ്യക്ഷന്മാരായ ശ്രീ. മനാഫ് മൈനാഗപ്പള്ളി, ഷീബ സിജു, ശാസ്താംകോട്ട ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം രാജി രാമചന്ദ്രൻ, വാർഡ് മെമ്പർമാരായ രാധിക ഓമനക്കുട്ടൻ, രജനി സുനിൽ, കാർഷിക വികസന സമിതി അംഗങ്ങൾ, കൃഷി ഓഫീസർ അശ്വതി. എസ്, കൃഷി അസിസ്റ്റന്റ് സജിത്ത്, കുടുംബശ്രീ cds അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Advertisement