ശാസ്താംകോട്ട: സ്ത്രീ വിഷയത്തില്‍ ആരോപണ വിധേയനായ രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറി പാലക്കാട് എംഎല്‍എ ആയി തുടരട്ടെ എന്ന കോണ്‍ഗ്രസ് നിലപാട് വീട്ടിലെ മാലിന്യം പൊതു സ്ഥലത്ത് ഉപേക്ഷിക്കുന്നതിന് തുല്യമാണെന്ന് അഖില ഭാരതീയ രാഷ്ട്രീയ ശൈക്ഷിക് മഹാ സംഘ് (എബിആര്‍എസ്എം) ദക്ഷിണ ക്ഷേത്ര പ്രമുഖ് പി.എസ്. ഗോപകുമാര്‍ പറഞ്ഞു. ദേശീയ അധ്യാപക പരിഷത്ത് (എന്‍ടിയു) ജില്ലാ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ശാസ്താംകോട്ടയില്‍ സംഘടിപ്പിച്ച ജില്ലാതല വനിതാ സംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
രാഹുലിനെതിരെ നിരവധി സ്ത്രീകളാണ് ഒന്നിന് പിറകേ ഒന്നായി ഗുരുതര ആരോപണങ്ങളുമായി രംഗത്ത് വന്നത്. പെരുമാറ്റദൂഷ്യം ആരോപിക്കപ്പെട്ട രാഹുല്‍ മാങ്കൂട്ടം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായിരിക്കാന്‍ യോഗ്യനല്ലെന്ന് കണ്ടെത്തിയ കോണ്‍ഗ്രസ് അദ്ദേഹത്തെ സ്ഥാനത്ത് നിന്ന് നീക്കിയെങ്കിലും പാലക്കാടിന്റെ എംഎല്‍എ ആയി തുടര്‍ന്നോട്ടെ എന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
മാലിന്യം വീട്ടില്‍ സൂക്ഷിച്ചാല്‍ അഴുകി ദുര്‍ഗന്ധം വമിക്കുമെന്നതിനാല്‍ വീട്ടില്‍ നിന്ന് ഒഴിവാക്കി. എന്നാല്‍, മറ്റുള്ളവര്‍ അത് സഹിച്ചോട്ടെ എന്ന് കരുതി പൊതു ഇടത്തില്‍ ഉപേക്ഷിക്കുന്നതുപോലെയായിപ്പോയി കോണ്‍ഗ്രസിന്റെ തീരുമാനം. ഇതിലൂടെ കോണ്‍ഗ്രസ് പാലക്കാട്ടെ ജനങ്ങളെ അപമാനിക്കുകയാണ്. ഭരണകക്ഷിയിലും പ്രതിപക്ഷത്തും രാഹുലിന് നിരവധി മുന്‍ഗാമികള്‍ ഉണ്ടെന്നുള്ളതാണ് കോണ്‍ഗ്രസ് ന്യായീകരിക്കാന്‍ നിരത്തുന്ന വാദം. ഈ വിഷയത്തില്‍ ഇപ്പോള്‍ നടക്കുന്ന താരതമ്യ ചര്‍ച്ച സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്നും പി.എസ്. ഗോപകുമാര്‍ കൂട്ടിച്ചേര്‍ത്തു.
കോഴിക്കോട് ശിവാനന്ദ ഇന്റര്‍നാഷണല്‍ യോഗാ സ്‌കൂള്‍ അധ്യാപികയും പ്രഭാഷകയുമായ നിഷാറാണി സംഗമം ഉദ്ഘാടനം ചെയ്തു. എന്‍ടിയു ജില്ലാ വനിതാ കണ്‍വീനര്‍ ധനലക്ഷ്മി വിരിയറഴികത്ത് അധ്യക്ഷയായി. എന്‍ടിയു സംസ്ഥാന വൈസ് പ്രസിഡന്റ് പാറങ്കോട് ബിജു, കേരള എന്‍ജിഒ സംഘ് സംസ്ഥാന വനിതാ വിഭാഗം ജോയിന്റ് കണ്‍വീനര്‍ ശ്രീകല.എസ്.വി, ജില്ലാ പ്രസിഡന്റ്് എസ്.കെ. ദിലീപ്, സെക്രട്ടറി എ. അനില്‍കുമാര്‍, ട്രഷറര്‍ ആര്‍. ഹരികൃഷ്ണന്‍, ഫെറ്റോ ജില്ലാ സെക്രട്ടറി അര്‍ക്കന്നൂര്‍ രാജേഷ്, ഭാരവാഹികളായ കവിത.എ.ജി., രശ്മി വാസുദേവന്‍, ധന്യ ടീച്ചര്‍, രഞ്ജിനി ദേവി, അശ്വതി കൃഷ്ണന്‍, ദിവ്യ.എസ്, ചിഞ്ചു അനില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
അര്‍ദ്ധനാരീശ്വര സങ്കല്പം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം: എന്‍ടിയു
കൊല്ലം: ഭാരതത്തിന്റെ പൗരാണികമായ അര്‍ത്ഥനാരീശ്വര സങ്കല്പം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് ദേശീയ അദ്ധ്യാപക പരിഷത്ത് (എന്‍ടിയു) ജില്ലാതല വനിതാ സംഗമം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സ്ത്രീകളെ ദേവതാ തുല്യരായി കണ്ട് പൂജിക്കുകയും ആദരിക്കുകയും ചെയ്യുന്നതാണ് ഭാരതത്തിന്റെ പാരമ്പര്യം. എന്നാല്‍ സ്ത്രീകളെ ഭോഗവസ്തുക്കളായി കാണുന്ന വൈദേശിക കാഴ്ചപ്പാടുകള്‍ക്ക് ഇടക്കാലത്ത് ഭാരതത്തില്‍ ലഭിച്ച സ്വീകാര്യതയാണ് സ്ത്രീകളോടുള്ള സമീപനത്തില്‍ ഇന്നത്തെ രീതിയിലുള്ള മാറ്റം വരാനിടയാക്കിയത്. സ്ത്രീത്വത്തെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതാണ് ഭാരതത്തിന്റെ രീതി.
എന്‍ടിയു ജില്ലാ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ശാസ്താംകോട്ടയില്‍ സംഘടിപ്പിച്ച ജില്ലാ വനിതാ സംഗമം കോഴിക്കോട് ശിവാനന്ദ ഇന്റര്‍നാഷണല്‍ യോഗാ സ്‌കൂള്‍ അധ്യാപികയും പ്രഭാഷകയുമായ നിഷാറാണി ഉദ്ഘാടനം ചെയ്തു. അഖില ഭാരതീയ രാഷ്ട്രീയ ശൈക്ഷിക് മഹാ സംഘ് (എബിആര്‍എസ്എം) ദക്ഷിണ ക്ഷേത്ര പ്രമുഖ് പി.എസ്. ഗോപകുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. എന്‍ടിയു ജില്ലാ വനിതാ കണ്‍വീനര്‍ ധനലക്ഷ്മി വിരിയറഴികത്ത് അധ്യക്ഷയായി. എന്‍ടിയു സംസ്ഥാന വൈസ് പ്രസിഡന്റ് പാറങ്കോട് ബിജു, കേരള എന്‍ജിഒ സംഘ് സംസ്ഥാന വനിതാ വിഭാഗം ജോയിന്റ് കണ്‍വീനര്‍ ശ്രീകല.എസ്. വി, ജില്ലാ പ്രസിഡന്റ്് എസ്.കെ. ദിലീപ്, സെക്രട്ടറി എ. അനില്‍കുമാര്‍, ട്രഷറര്‍ ആര്‍. ഹരികൃഷ്ണന്‍, ഫെറ്റോ ജില്ലാ സെക്രട്ടറി അര്‍ക്കന്നൂര്‍ രാജേഷ്, ഭാരവാഹികളായ കവിത.എ.ജി, രശ്മി വാസുദേവന്‍, ധന്യ ടീച്ചര്‍, രഞ്ജിനി ദേവി, അശ്വതി കൃഷ്ണന്‍, ദിവ്യ.എസ്., ചിഞ്ചു അനില്‍ തുടങ്ങിയവര്‍ സംസാരിച്ചു.





































