മണ്ണൂർക്കാവ് കഥകളി ഫെസ്റ്റിവലിൽ ആചാര്യ സംഗമം നടത്തി

Advertisement

മൈനാഗപ്പള്ളി: മണ്ണൂർക്കാവ് കഥകളി ഫെസ്റ്റിവലിൽ ആചാര്യസംഗമം നടത്തി.കോവൂർ കുഞ്ഞുമോൻ എംഎൽഎ.സമ്മേളനം ഉത്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ്‌ വർഗീസ് തരകൻ അധ്യക്ഷത വഹിച്ചു.കഥകളി ആചാര്യന്മാരായ കുറൂർ വാസുദേവൻ നമ്പൂതിരി,മുതുപിലാക്കാട് ചന്ദ്രശേഖരപിള്ള,ചാത്തന്നൂർ നാരായണപിള്ള,കലാമണ്ഡലം വേണുകുട്ടൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.അഡ്വ.രാജൻ ഇലവിനാൽ,
വി.സരോജാക്ഷൻപിള്ള,രവി മൈനാഗപ്പള്ളി,സുരേഷ് ചാമവിള,
ശ്രീശൈലം ശിവൻ പിള്ള,വി.രാജീവ് എന്നിവർ സംസാരിച്ചു.ശനി വൈകിട്ട് 3ന് നടക്കുന്ന സാംസ്കാരിക സമ്മേളനം കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യും.6ന് കഥകളി, കഥ:നളചരിതം ഒന്നാം ദിവസം.

Advertisement