തിരുവനന്തപുരം:ജനാധിപത്യ കലാസാഹിത്യ വേദിയുടെ പ്രഥമ സദ്ഭാവന പുരസ്കാരം ഡോ.എം ആർ തമ്പാന് സമ്മാനിച്ചു.തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ മുൻ യുഡിഎഫ് കൺവീനർ എം.എം ഹസൻ അവാർഡ് സമ്മാനിച്ചു.സംസ്ഥാന ചെയർമാൻ കുന്നത്തൂർ ജെ പ്രകാശ് അധ്യക്ഷത വഹിച്ചു.കേരള ഗാന്ധിസ്മാരകനിധി ചെയർമാൻ ഡോ.എൻ രാധാകൃഷ്ണൻ,ബിഎസ്എസ് ചെയർമാൻ ബി.എസ് ബാലചന്ദ്രൻ,സംസ്ഥാന സെക്രട്ടറി സഹദേവൻ കോട്ടവിള,വൈസ് ചെയർപേഴ്സൺ ഡോ.എം.എ മുംതാസ്,ഡോ.എം.എസ്. ശ്രീലാ റാണി,ഷഫീല.എസ് എന്നിവർ പ്രസംഗിച്ചു.വിവിധ ജില്ലകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെ 14 പ്രതിഭകൾക്ക് സദ്ഭാവന പുരസ്കാരങ്ങളും വിതരണം ചെയ്തു.






































