ശാസ്താംകോട്ട. കുന്നത്തൂർ എക്‌സൈസ് സർക്കിൾ ഓഫീസിന്റെ ആഭിമുഖ്യത്തിൽ ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുന്ദരേശൻ അവർകളുടെ അധ്യക്ഷതയിൽ താലൂക്ക് തല മോണിറ്ററിംഗ് കമ്മറ്റിയോഗം സംഘടിപ്പിച്ചു. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ വൈശാഖ്. വി. പിള്ള പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ടി. ജയകുമാർ സ്വാഗതവും, ശാസ്താംകോട്ട എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ അബ്ദുൾ വഹാബ് നന്ദിയും പ്രകാശിപ്പിച്ചു. റിപ്പോർട്ടിന്മേലുള്ള ചർച്ചക്ക് ശേഷം ഓണത്തിനു മുന്നോടിയായി മദ്യം, മയക്കുമരുന്ന്, പാൻമസാല, എന്നിവയുടെ സംഭരണം വിതരണം, എന്നിവ തടയുന്നതിനും ചാരായം, വ്യാജമദ്യം എന്നിവയുടെ ഉത്പാദനം, വിതരണം എന്നിവ തടയുന്നതിനും, ലഹരി ഉപയോഗം അമർച്ച ചെയ്യുന്നതിനും സ്വീകരിക്കേണ്ടുന്ന മുൻകരുതലുകളെ കുറിച്ചും. പോലീസ്, എക്‌സൈസ്, റവന്യൂ ഉദ്യോഗസ്ഥർ മറ്റ് സർക്കാർ വകുപ്പുകളുമായി ചേർന്ന് കമ്പയിൻഡ് റെയ്ഡുകൾ നടത്തുവാനും യോഗം തീരുമാനിച്ചു. വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, ജനപ്രതിനിധിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.






































