ശാസ്താംകോട്ട. ഭരണിക്കാവ് ബസ് സ്റ്റാന്‍ഡ് തീരുമാനങ്ങളില്‍ വെള്ളം ചേര്‍ത്ത് രാഷ്ട്രീയ തീരുമാനം എതിര്‍ത്തും അനുകൂലിച്ചും സംഘടനകള്‍. ഭരണിക്കാവിലെ പഴയ ബസ്റ്റോപ്പുകള്‍ പാടേ ഉപേക്ഷിച്ച് ബസ് സ്റ്റാന്‍ഡില്‍ മാത്രമേ ബസ് നിര്‍ത്തുകയുള്ളു എന്ന നിലയായിരുന്നു പുതിയ ട്രാഫിക് പരിഷ്കാരം. അതാണ് മേഖലയിലെ വ്യാപാരികളടക്കമുള്ളവരുടെ എതിര്‍പ്പിനു കാരണം. സ്റ്റോപ്പുകള്‍ ഇല്ലാതായതോടെ നഗര ഹൃദയം വിജനമായി. കടകളില്‍ കച്ചവടം കുറഞ്ഞു. ചില മേഖലയിലേക്ക് പോകേണ്ടവര്‍ ബുദ്ധിമുട്ടി. പ്രധാനമായി ജോലിഴിഞ്ഞ് വന്ന് ടൗണില്‍നിന്നും സാമഗ്രികള്‍ വാങ്ങി അടുത്ത ബസിനു കയറുക എന്ന പരിപാടി തന്നെ ഇല്ലാതായി.
എന്നാല്‍ ട്രാഫിക് സുഗമമായി. ബസുകള്‍ക്ക് പെറ്റിയും പരാതിയും ഒഴിവായി. ചെറിയ വാഹനങ്ങളില്‍ കടന്നുപോകാന്‍ എളുപ്പമായി. നഗരം വികസിച്ച പ്രതീതി കൈവന്നു. എവിടേക്കുപോകണമെങ്കിലും സ്റ്റാന്‍ഡില്‍ എത്തിയാല്‍ മതി എന്ന നില വന്നതാണ്. എന്നാല്‍ എതിര്‍പ്പും സംഘര്‍ഷവും പെരുകി. സമരങ്ങള്‍ നടന്നു. ഇത് പരിഗണിച്ചാണ് പുതിയ ട്രാഫിക് പരിഷ്കാരങ്ങള്‍ വന്നത്. അതുപ്രകാരം മുന്‍പുണ്ടായിരുന്ന സ്റ്റാന്‍ഡുകളില്‍നിന്നും നഗരഹൃദയത്തില്‍നിന്നും കൂറേക്കൂടി മാറി സ്റ്റോപ്പുകള്‍അനുവദിച്ചിട്ടുണ്ട്. അവ ഇങ്ങനെ
18.08.2025 രാവിലെ 11:00 മണിക്ക് ശാസ്താംകോട്ട പഞ്ചായത്തിലെ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി ചെയർപേഴ്‌സൺ കൂടിയായ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.ഗീത.R ൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ കമ്മറ്റിയിലെ തീരുമാനങ്ങൾ
കരുനാഗപ്പള്ളി, ചക്കുവള്ളി ഭാഗത്ത് നിന്നും ശാസ്‌താംകോട്ട ഭാഗത്തുനിന്നും അടൂർ കൊട്ടാരക്കര ഭാഗത്തേക്ക് പോകുന്ന എല്ലാ ബസ്സുകളും ബസ്റ്റാൻ്റിന്റെ പടിഞ്ഞാറ് ഗേറ്റിൽ കൂടി പ്രവേശിക്കേണ്ടതും കിഴക്ക് ഗേറ്റിൽ കൂടി പോകേണ്ടതും ആണ്. അതുപോലെ അടൂർ കൊട്ടാരക്കര ഭാഗത്തുനിന്നും വരുന്ന ബസ്സുകൾ കിഴക്ക് ഗേറ്റിൽ കൂടി കൂടി പ്രവേശിക്കേണ്ടതും അടൂർ കൊട്ടാരക്കര ഭാഗത്തേക്ക് കിഴക്ക് ഗേറ്റിൽ കൂടി തിരികെ പോകേണ്ടതും കരുനാഗപ്പള്ളി ചക്കുവള്ളി ഭാഗത്തേക്ക് പടിഞ്ഞാറ് ഗേറ്റിൽ കൂടി പോകേണ്ടതുമാണ്. ശാസ്‌താംകോട്ട ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ ചക്കുവള്ളി റോഡിൽ സിറ്റി വെഡിങിന് മുൻപിലുള്ള ബസ് വെയിൽ നിർത്തി ആളിനെ കയറ്റുകയും ഇറക്കുകയും വേണം. അടൂർ കൊട്ടാരക്കര ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ സിപിഎം ഓഫീസ് കഴിഞ്ഞ ഭരണിക്കാവ് സിനിമാപറമ്പ് റോഡിൽ ആൾക്കാരെ ഇറക്കുകയും കയറ്റുകയും വേണം. ശാസ്താംകോട്ട ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ത്രിവേണി കഴിഞ്ഞുള്ള സ്റ്റോപ്പിൽ ആൾക്കാരെ കയറുകയും ഇറക്കുകയും ചെയ്യേണ്ടതാണ്.
ചക്കുവള്ളി ഭാഗത്ത് നിന്നും കരുനാഗപ്പള്ളി, കുമരഞ്ചിറ, കോഴിമുക്ക് വഴി ഭരണിക്കാവിൽ ട്രിപ്പ് അവസാനിപ്പിക്കുന്ന എല്ലാ സ്വകാര്യ, KSRTC ബസ്സുകളും ബസ്റ്റാൻഡിന്റെ പടിഞ്ഞാറുഭാഗത്ത് കൂടി പ്രവേശിച്ച് അതുവഴി തന്നെ പോകേണ്ടതാണ്. യാതൊരു കാരണവശാലും ഈ ബസ്സുകൾ ഭരണിക്കാവ് ജംഗ്ഷനിൽ പ്രവേശിക്കാൻ പാടില്ലാത്തതാണ്.
ശാസ്താംകോട്ട ഭാഗത്തുനിന്നും വരുന്ന ഭരണിക്കാവിൽ เร അവസാനിപ്പിക്കുന്ന ബസ്സുകൾ ചക്കുവള്ളി റോഡിൽ പ്രവേശിച്ച് ബസ്സ്റ്റാൻഡിന്റെ പടിഞ്ഞാറ് പ്രവേശന കവാടത്തിൽ കൂടി പ്രവേശിക്കേണ്ടതും തിരികെ അതേ കവാടത്തിലൂടെ തന്നെ പോകേണ്ടതുമാണ്. ടി ബസ്സുകൾ ചക്കുവള്ളി റോഡിൽ സിറ്റി വെഡിങിന് മുൻവശമുള്ള ബസ് വേയിൽ നിർത്തി ആളുകളെ ഇറക്കുകയും കയറ്റുകയും ചെയ്യേണ്ടതാണ്.
കടപുഴ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ ചക്കുവള്ളി റോഡിൽ പ്രവേശിച്ച് ബസ്റ്റാന്റിന്റെ പടിഞ്ഞാറ് വഴി പ്രവേശിക്കേണ്ടതും തിരികെ പോകുമ്പോൾ ബസ്സ്റ്റേഷന്റെ കിഴക്ക് കവാടം വഴി പോകേണ്ടതുമാണ്. ടി ബസ്സുകൾ ഭരണിക്കാവ് ഭാഗത്തേക്ക് വരുമ്പോൾ ചക്കുവള്ളി റോഡിൽ സിറ്റി വെഡിങ്ങിന് മുൻവശമുള്ള ബസ് വേയിൽ നിർത്തി ആളുകളെ കയറ്റേണ്ടതും ഇറക്കേണ്ടതുമാണ്. തിരികെ കടപുഴ ഭാഗത്തേക്ക് പോകുമ്പോൾ മംഗല്യ ടെക്സ്റ്റൈൽസിന് മുൻപിൽ ഉള്ള ബസ് വേയിൽ നിർത്തി ആളുകളെ കയറ്റേണ്ടതും ഇറക്കേണ്ടതുമാണ്.
എന്നാല്‍ ഇതിനോട് എതിര്‍ത്തുംഅനുകൂലിച്ചും അഭിപ്രായങ്ങള്‍ വരുന്നുണ്ട്. സ്റ്റാന്‍ഡില്‍ ബസ് നിര്‍ത്തുന്നതാണ് നല്ലതെന്ന് അഭിപ്രായപ്പെട്ട ബസ് ഉടമകളും ജീവനക്കാരും പുതിയ സ്റ്റാോപ്പുകള്‍ ആവാമെന്ന നിലയിലാണ്. എന്നാല്‍ പഴയ നിലയില്‍ സ്റ്റോപ്പ് ആക്കണമെന്ന പ്രതീക്ഷയില്‍ ഇരുന്നവര്‍ക്ക് അത് ഒരു ഗുണവും ചെയ്യില്ല എന്നതും രസകരമാണ്. അപ്പോള്‍ നയങ്ങള്‍ ഇനിയും മാറാനുള്ള സാധ്യതയാണ് കാണുന്നത്. പരിഷ്കാരം അട്ടിമറിച്ചത് എംഎല്‍എ കോവൂര്‍ കുഞ്ഞുമോനാണ് എന്ന പ്രചരണം ഒരു കൂട്ടര്‍ നടത്തുന്നുണ്ട്. എന്നാല്‍ എല്ലാവരും ചേര്‍ന്നാണ് അട്ടിമറിച്ചത് എന്നതാണ് സത്യം.
ജംക്ഷന്‍ സെന്‍ററില്‍നിന്നും മാറി സ്റ്റോപ്പ് വരുന്നത് വികസനത്തിനുതകുമെന്നു തന്നെയാണ് പ്രതീക്ഷ.






































