മൈനാഗപ്പള്ളി: സമന്വയ സാസ്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ ചിങ്ങം ഒന്നിന് കര്‍ഷകദിനാചരണവും പ്രതിഭാ സംഗമവും നടത്തി.സോമവിലാസം ജംഗ്ഷനില്‍,ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ.അനില്‍.എസ് കല്ലേലിഭാഗം ചടങ്ങ് ഉദ്ഘാടനം ചെയ്തു.
സമന്വയ പ്രസിഡന്റ് എസ്.ബഷീര്‍ അദ്ധ്യക്ഷത വഹിച്ചു.കാര്‍ഷിക മേഖലയിലെ വിവിധ രംഗങ്ങളില്‍ മികവു തെളിയിച്ച,കെ.സനല്‍(കരകൃഷി)
ആര്‍.രാജു(നെല്‍കൃഷി)കെ.സുരേന്ദ്രന്‍(ക്ഷീര കര്‍ഷകന്‍)ഡി.സുധാകരന്‍(കേരകര്‍ഷകന്‍)എം. മനീജ (ക്ഷീര കര്‍ഷക- പ്രോത്സാഹനം)എന്നി വരെയും,നാടക പ്രവര്‍ത്തകന്‍ പി.കെ അമ്മണന്‍,മെഡിക്കല്‍ പി.ജി പരീക്ഷയില്‍ ഒന്നാം റാങ്കു നേടിയ ഡോ.വി.കെ ഗായത്രി എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഫുള്‍ ഏ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ അനുമോദിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അഡ്വ.അന്‍സര്‍ഷാഫി,എസ്.ശശികല,
പഞ്ചായത്ത് അംഗങ്ങളായ പി.എം സെയ്ദ്,മനാഫ് മൈനാഗപ്പള്ളി,ജലജ രാജേന്ദ്രന്‍,വിരമിച്ച പോലീസ് സൂപ്രണ്ട് കെ.അശോക് കുമാര്‍,പതാരം എസ്.എം എച്ഛ്.എസ്.എസ് പ്രിന്‍സിപ്പള്‍ ജി.അനില്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.പി.എസ്.രാധാകൃഷ്ണന്‍ സ്വാഗതവും വി.ദിനേശ് വിശാഖം നന്ദിയും പറഞ്ഞു






































