ശാസ്താംകോട്ട. രാമായണമാസാചരണത്തിന്റെ ഭാഗമായി കുന്നത്തൂർ താലൂക്ക് യൂണിയൻ രജത ജൂബിലി ഹാളിൽ യൂണിയൻ പ്രസിഡന്റ് വി.ആർ.കെ.ബാബു രാമായണ സദസ്സ് ഉദ്ഘാടനം ചെയ്തുകൊണ്ട് രാമായണത്തെ ആധുനിക കാലഘട്ടവുമായി ബന്ധപ്പെടുത്തിയും രാമായണത്തിലെ ശാസ്ത്രീയതയേയും അപഗ്രഥനം ചെയ്തുകൊണ്ട് രാമായണത്തിലെ കാലികപ്രസക്തിയുള്ള ഭാഗങ്ങളെ അടിസ്ഥാനപ്പെടുത്തി സംസാരിച്ചു. മനുഷ്യരാശിക്ക് മാർഗ്ഗദർശിയാണ് രാമായണമെന്നും, ഒരു പുരുഷൻ, ഒരു സ്ത്രീ ഒരു കുടുംബം, സഹോദരങ്ങൾ,ഭാര്യ ഭർത്താക്കന്മാർ, മാതാപിതാക്കൾ എങ്ങനെയായിരിക്കണമെന്നും,രാജ്യഭരണം എങ്ങനെയായിരിക്കണമെന്നും,പിതൃ,പുതൃ വാത്സല്യവും, ഭാര്യഭർതൃ ബന്ധവും ഊഷ്മളമാകുന്നതിന് ഉതകത്തക്ക രീതിയിലാണ് ഈ ഗ്രന്ഥത്തിന്റെ ആവിഷ്കാരമെന്നും സൂചിപ്പിച്ചു.
തുടർന്ന് രാമായണത്തെ ആസ്പദമാക്കി പ്രശ്നോത്തരി, പാരായണം മത്സരവും നടന്നു. പ്രശ്നോത്തരിയിൽ ഒന്നാം സ്ഥാനം,പാരായണ മത്സരത്തിൽ ഒന്നാം സ്ഥാനം രണ്ടാം സ്ഥാനം തുടങ്ങിയവർ വിജയികളായി. വിജയികളായവർക്ക് യൂണിയൻ പ്രസിഡന്റ് ഉപഹാരം നൽകി അനുമോദിച്ചു.ചടങ്ങിൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എൻ.സോമൻപിള്ള, യൂണിയൻ സെക്രട്ടറി എം.അനിൽകുമാർ,ഇൻസ്‌പെക്ടർ ഷിജു.കെ യൂണിയൻകമ്മിറ്റി അംഗങ്ങൾ,പഞ്ചായത്ത് കമ്മിറ്റിഅംഗങ്ങൾ, എൻ.എസ്.എസ് പ്രതിനിധി സഭാംഗങ്ങൾ, വനിതാ യൂണിയൻ ഭാരവാഹികൾ, എം.എസ്.എസ്.എസ് കോർഡിനേറ്റേഴ്സ് വിവിധ കരയോഗങ്ങളിൽ നിന്നുള്ള പ്രസിഡന്റ് സെക്രട്ടറിമാർ അടക്കമുള്ള ഭാരവാഹികൾ മത്സരാർത്ഥികൾ അവരുടെ രക്ഷാകർത്താക്കൾ എന്നിവർ പങ്കെടുത്തു വിജയിപ്പിച്ചു.






































