ഇടയ്ക്കാട്ടിൽ അംഗൻവാടിയിൽ കയറി ജീവനക്കാരിയെ ഭർത്താവ് മർദ്ദിച്ചതായി പരാതി

Advertisement

ശാസ്താംകോട്ട:കുടുംബ കലഹത്തെ തുടർന്ന് വിവാഹബന്ധം വേർപ്പെടുത്താൻ കുടുംബ കോടതിയിൽ കേസ് നിലനിൽക്കെ ഭാര്യ ജോലി ചെയ്യുന്ന അംഗൻവാടിയിൽ കയറി ഭർത്താവ് ക്രൂരമായി മർദ്ദിച്ചതായി പരാതി.പോരുവഴി ഇടയ്ക്കാട് കൃഷ്ണ മന്ദിരത്തിൽ അമ്പിളിയെയാണ് ഭർത്താവ് നിഴലിശ്ശേരിൽ വീട്ടിൽ അനി മർദ്ദിച്ചതെന്നാണ് ശൂരനാട് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.മുൻപ് ഇവരുടെ തല അടിച്ചുപൊട്ടിച്ച കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷമാണ് വീണ്ടും മർദ്ദിച്ചത്.കഴിഞ്ഞ ദിവസം
ഇടയ്ക്കാട് ഏഴാം വാർഡ്  കാഞ്ഞിരക്കുറ്റിവിള അംഗൻവാടിയിൽ എത്തിയ പ്രതി അസഭ്യ വർഷത്തോടെ പിഞ്ചു കുട്ടികളുടെ മുന്നിലിട്ടാണ് ഭാര്യയെ മർദ്ദിച്ചത്.കുട്ടികൾ ഭയന്ന് നിലവിളിച്ചെങ്കിലും ഇയ്യാൾ പിന്മാറിയില്ല. അംഗൻവാടിയിൽ പാർക്ക് ചെയ്തിരുന്ന അമ്പിളിയുടെ സ്കൂട്ടറും പ്രതി നശിപ്പിച്ചതായി പരാതിയിൽ പറയുന്നു.

Advertisement