ശാസ്താംകോട്ട:മൈനാഗപ്പള്ളി മണ്ണൂർക്കാവ് കഥകളി ഫെസ്റ്റിവലിൽ ഇന്ന് വൈകിട്ട് 4 ന് ചൊല്ലിയാട്ടകളരി നടക്കും.തെക്കൻ,വടക്കൻ ശൈലി കഥകളിയിൽ എന്ന വിഷയത്തിൽ കലാമണ്ഡലം രവികുമാർ ക്ലാസ് നയിക്കും.6ന് കഥകളി -കഥ: ദക്ഷയാഗം.ഇന്നലെ നടന്ന വിശകലനവേദി പ്രഭാഷകൻ കുരുമ്പോലിൽ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.റ്റി.സുരേന്ദ്രൻപിള്ള
അധ്യക്ഷത വഹിച്ചു.ഡാൻസർ ആനന്ദ്,വിനീത് വിമലൻ,ഉണ്ണി പ്രാർത്ഥന,പ്രസാദ് മണ്ണൂർക്കാവ് എന്നിവർ സംസാരിച്ചു.






































