ഉമ്മൻ‌ചാണ്ടി അനുസ്മരണവും സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു

Advertisement

ശൂരനോട് തെക്ക്:യൂത്ത് കോൺഗ്രസ് ശൂരനാട് തെക്ക് മണ്ഡലം കമ്മിറ്റിയുടെയും കറ്റാനം സെന്റ് തോമസ് മിഷൻ ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തിൽ ഉമ്മൻ‌ചാണ്ടി അനുസ്മരണവും സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.ഡോ.മറിയ ഉമ്മൻ  ഉദ്ഘാടനം നിർവഹിച്ചു.യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ശ്രീശാന്ത് അധ്യക്ഷത വഹിച്ചു.പ്രശസ്ത അസ്ഥിരോഗ വിദഗ്ധൻ ഡോ.ജെറി മാത്യു മുഖ്യസന്ദേശം നൽകി.യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ അനുതാജ്,സംസ്ഥാന സെക്രട്ടറി രതീഷ് കുറ്റിയിൽ,ഡിസിസി മെമ്പർ സി.സരസ്വതിയമ്മ,കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ്മാരായ  ഇഞ്ചക്കാട് അജയകുമാർ,അഡ്വ.ശ്രീകുമാർ,ബ്ലോക്ക് സെക്രട്ടറി റെജി മാമ്പള്ളി,മണ്ഡലം പ്രസിഡന്റ് ആർ.ഡി പ്രകാശ്,വൈസ് പ്രസിഡന്റ് പി.കെ ഹരികൃഷ്ണൻ, ‘യൂത്ത് കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ്  ശൂരനാട് സന്ദീപ് കുമാർ,ബ്ലോക്ക് സെക്രട്ടറിമാരായ വിളയിൽ ജി.അനുകൃഷ്ണൻ,ആനന്ദ് കണ്ണങ്കര,  പതാരം സഹകരണ ബാങ്ക് പ്രസിഡന്റ് ആദിക്കാട്ട് രവീന്ദ്രൻ പിള്ള,അൻവർ പുത്തൻപുരയിൽ,വിമൽ നിറദീപം,ഡയാന,രാജീവ്,ഷാൻ എന്നിവർ സംസാരിച്ചു.

Advertisement