ശാസ്താംകോട്ട:സ്കൂട്ടറിലും കൈവശത്തുമായി ആറ് ലിറ്റർ ചാരായം കടത്തിക്കൊണ്ട് വരികയായിരുന്ന രണ്ട്
യുവാക്കൾ പിടിയിൽ.ശാസ്താംകോട്ട റേഞ്ചിലെ എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് വിനോദ് ശിവറാമിന്റെ നേതൃത്വത്തിൽ തൊടിയൂർ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് യുവാക്കൾ പിടിയിലായത്.പാവുമ്പ മണപ്പള്ളി തെക്ക് ശിവന്യ ഭവനത്തിൽ ബിനു (31),തൊടിയൂർ വടക്കുമുറി
പറക്കുളത്ത് കിഴക്കതിൽ ഷിഹാദ് (അപ്പൂസ്,35) എന്നിവരാണ് അറസ്റ്റിലായത്.പി.ഒ ഗ്രേഡ് അശ്വന്ത് എസ്.സുന്ദരം,വിജു സി.എ,പ്രസാദ്.കെ, സിഇഒമാരായ നിഷാദ്.എസ്,സുജിത് കുമാർ എം.എസ്, ഡബ്ല്യൂസിഇഒ കൃഷ്ണ,ഡ്രൈവർ വിനീഷ് വി.ജി എന്നിവർ പങ്കെടുത്തു.






































