മണ്ണൂർക്കാവ് കഥകളി ഫെസ്റ്റിവലിൽ മാധ്യമ സെമിനാർ

Advertisement

മൈനാഗപ്പള്ളി:ക്‌ളാസിക്കൽ കലകളെ വിവാഹത്തിനും, വ്യാപാരസ്ഥാപനങ്ങളുടെ ഉത്ഘാടനത്തിനും പ്രദർശിപ്പിച്ച് വില്പനചരക്കാക്കാൻ ആരെങ്കിലും ശ്രമിച്ചാൽ ആയതിന് സാംസ്കാരിക കേരളം അനുവദിക്കരുതെന്ന് മുതിർന്ന മാധ്യമ പ്രവർത്തകനും, മാതൃഭൂമി ലേഖകനുമായ എം.പ്രസന്നകുമാർ പറഞ്ഞു.മണ്ണൂർക്കാവ് കഥകളി ഫെസ്റ്റിവലിൽ ‘ക്ലാസിക്കൽ കലകളുടെ വളർച്ചക്ക് മാധ്യമങ്ങളുടെ പങ്ക്’  എന്ന വിഷയത്തിൽ മാധ്യമ സെമിനാർ ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മലയാള മനോരമ ലേഖകൻ ലിജിൻ മത്തായി വിഷയാവതരണം നടത്തി.ക്ലാസ്സിക്കൽ കലകൾ സ്കൂൾ കലോത്സവങ്ങളിൽ മാത്രം ഒതുക്കപ്പെടേണ്ടതല്ലെന്നും,ക്ഷേത്രങ്ങളിലൂടെ യാണ് ഇത്തരം കലകൾക്ക് കൂടുതൽ പ്രചാരം ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.എല്ലാ മാധ്യമങ്ങളും ഇത്തരം കലകളെ ജനകീയമാക്കുവാനും, കലാകാരന്മാർക്ക് ആത്മവിശ്വാസം ഉണ്ടാക്കുവാനും കഴിയുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ക്ഷേത്രഭരണസമിതി സെക്രട്ടറി സുരേഷ് ചാമ വിള അധ്യക്ഷത വഹിച്ചു. അനിൽ കിഴക്കടുത്ത്,
വിനോദ് കുന്നത്ത്,
അജിശ്രീക്കുട്ടൻ,
സുരേഷ് മദനവിലാസം എന്നിവർ സംസാരിച്ചു.
ജോൺ മത്തായി,ഉണ്ണി ഇലവിനാൽ,അനിൽ ചന്ദ്രൻ,കലാ.പ്രശാന്ത് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
രാവിലെ നടന്ന ചൊല്ലിയാട്ടം കലാമണ്ഡലം രാജീവൻ നമ്പൂതിരി അവതരിപ്പിച്ചു. തോരണയുദ്ധം കഥകളിയും നടന്നു.
ഇന്ന്(18.8.25) വൈകിട്ട് 3ന് ‘കോട്ടം തീർന്ന കോട്ടയം കഥകൾ’എന്ന വിഷയത്തിൽ വിശകലനവേദി നടക്കും. ഉത്ഘാടനം:കുരുമ്പോലിൽ ശ്രീകുമാർ.6ന് കഥകളി,കഥ:ബകവധം.

Advertisement