മണ്ണൂർക്കാവ് കലയുടെ അത്ഭുത ലോകം,
എം മുകേഷ് എംഎൽ എ

Advertisement

മൈനാഗപ്പള്ളി:വർഷം തോറും നൂറുകണക്കിന് കഥകളികൾ നടക്കുന്ന മണ്ണൂർക്കാവ് ക്ഷേത്രത്തെ കലയുടെ അത്ഭുത ലോകമായി കാണണമെന്ന് സിനി ആർട്ടിസ്റ്റ് എം. മുകേഷ് എം.എൽ.എ.പറഞ്ഞു.പത്താമത് മണ്ണൂർക്കാവ് കഥകളി ഫെസ്റ്റിവലിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

വളരെയേറെ ത്യാഗപൂർണ്ണമായ പഠനത്തിലൂടെ മാത്രം അവതരിപ്പിക്കാൻ കഴിയുന്ന കലാരൂപമാണ് കഥകളി. കൂടുതൽ പ്രേക്ഷകരുള്ള സിനിമയിൽ അഭിനയിക്കുന്ന തനിക്ക്,കഥകളി ദൂരത്ത്നിന്ന്  കാണുമ്പോൾ ഭയമാണ് തോന്നിയിട്ടുള്ളത്. കാരണം ഗൗരവപൂർവ്വം പഠിക്കേണ്ട കലയെന്ന നിലയിലും,നിരവധി വർഷത്തെ അഭ്യാസം കൊണ്ട് മാത്രമെ രംഗത്തെത്താൻ കഴിയുകയുള്ളൂവെന്നതി നാലാണുമിത്.

വ്യത്യസ്ത കലകളെ ആശ്രയിക്കുകയും,
അതിന്റെയൊക്കെ പ്രധാനികളായ കലാകാരന്മാർ തിങ്ങി പാർക്കുകയും ചെയ്യുന്ന കൊല്ലം ജില്ല ഒരു നടന നഗരമാണെന്നും മുകേഷ് പറഞ്ഞു.

ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് രവിമൈനാഗപ്പള്ളി അധ്യക്ഷത വഹിച്ചു. സെക്രട്ടറി
സുരേഷ് ചാമവിള,എസ്. അജയൻ,ആർ. കമൽദാസ്,എ.എസ്. അമൽ,കലാമണ്ഡലം പ്രശാന്ത്,പ്രസാദ് മണ്ണൂർക്കാവ്,റ്റി. സുരേന്ദ്രൻപിള്ള,വി. ആർ.സനിൽചന്ദ്രൻ, അജിശ്രീക്കുട്ടൻ,വി. രാജീവ്,ഉണ്ണി പ്രാർത്ഥന, രതീഷ് കാക്കര,സുരേഷ് മദനവിലാസം,ജയൻ കളിയെഴത്ത് തുടങ്ങിയവർ സംസാരിച്ചു.

ഇന്ന് (17.8.25)രാവിലെ 10.30 ന് ചൊല്ലിയാട്ടകളരി, വിഷയം: അഭിനയവും മുദ്രാവിന്യാസവും കഥകളിയിൽ. അവതരണം:കലാമണ്ഡലം രാജീവൻ നമ്പൂതിരി.
വൈകിട്ട് 3 ന് സെമിനാർ, വിഷയം:ക്ലാസിക്കൽ കലകളുടെ വളർച്ചക്ക് മാധ്യമങ്ങളുടെ പങ്ക്.
ഉത്ഘാടനം:എം. പ്രസന്നകുമാർ.വിഷയാവതരണം:ലിജിൻ മത്തായി.
6 ന്, കഥകളി,കഥ:തോരണയുദ്ധം.എന്നിവയാണ് പരിപാടികൾ.

Advertisement