ശാസ്താംകോട്ട : ഭാരതത്തിന്റെ എഴുപത്തൊൻപതാമത് സ്വാതന്ത്ര്യദിനം രാജഗിരി ബ്രൂക്ക് ഇന്റർനാഷണൽ സ്കൂളിൽ വർണ്ണാഭമായ ചടങ്ങുകളോടെ നടന്നു. കേന്ദ്ര സർക്കാരിന്റെ ഹർ ഘർ തിരംഗിന്റെ ഭാഗമായി എല്ലാ വീടുകളിലേക്കും ഗ്രാമങ്ങളിലേക്കും പതാക ഉയർത്തുന്നതിന്റെ ഉത്തരവാദിത്തം അക്ഷരാർത്ഥത്തിൽ ബ്രൂക്കിലെ കുരുന്നുകൾ ഏറ്റെടുത്തു. നാല്പത്തിയാറ് എൻ.സി.സി കേഡറ്റുകളുടെ പരേഡോടെയാണ് ത്രിവർണ്ണ പതാക ബ്രൂക്കിന്റെ ആകാശത്ത് പാറിപ്പറന്നത്. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ സ്കൂളിൽ പ്രിൻസിപ്പൽ ബോണിഫെസിയ വിൻസെന്റ് പതാകഉയർത്തി,. ഇ. എസ്. എം ട്രൈനർ ബി. രാജു, സി.റ്റി.ഒ.കോകില എന്നിവർ സന്നിഹിതരായിരുന്നു






































