പടിഞ്ഞാറേ കല്ലട. സ്വാതന്ത്ര്യദിനാഘോഷം
വെസ്റ്റ് കല്ലട ഗ്രാമപഞ്ചായത്തിന് ആദരവ്
ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 78മത് വാർഷികാഘോഷചടങ്ങിൽ വെച്ച് വെസ്റ്റ് കല്ലട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ സി ഉണ്ണികൃഷ്ണൻ ഗ്രാമപഞ്ചായത്തിന്റെ ആദരവ് ഏറ്റുവാങ്ങി.ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 200ഓളം പഞ്ചായത്ത് പ്രസിഡന്റുമാരും അവരുടെ പങ്കാളികളുമാണ് ചടങ്ങിൽ പങ്കെടുത്തത്. ഓഗസ്റ്റ് 14ന് വൈകിട്ട് നടന്ന പഞ്ചായത്ത്‌മാന്ത്രല യത്തിന്റെ അനുമോദന സമ്മേളനം കേന്ദ്രപഞ്ചായത്ത് മന്ത്രി ലാലൻസിംഗ് ഉത്ഘാടനം ചെയ്തു. കേന്ദ്രസഹമന്ത്രി ഡോ. എൻ പി സിംഗ് ഉപഹാരം നൽകി ആദരിച്ചു.
സത്ഭരണത്തിന് തുടർച്ചയായി മുന്ന്പ്രാവശ്യം ദേശീയഅവാർഡ് ലഭിച്ചതും നുതനപദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കിയതുമാണ് വെസ്റ്റ് കല്ലട പഞ്ചായത്തിനെ ചടങ്ങിലേക്ക് ക്ഷണിക്കാനും ആദരവ് നൽകുന്നതിനും കാരണമായത്.






































