ശാസ്താംകോട്ട : ശിവനും പാർവ്വതിയും ഒരേ പീഠത്തിൽ വാണരുളുന്ന അപൂർവ്വ ക്ഷേത്രങ്ങളിൽ ഒന്നായ പടിഞ്ഞാറേക്കല്ലട കോതപുരം തലയിണക്കാവ് ശ്രീ ശിവപാർവ്വതി ക്ഷേത്രത്തിലെ ശിവശക്തി ത്രിശൂല പൂജ ശനി രാവിലെ 10 മുതൽ നടക്കും. അഭിഷ്ട കാര്യ സിദ്ധിയ്ക്കായാണ് ത്രിശൂല പൂജ നടക്കുന്നത് .നാടിൻ്റെ നാനാഭാഗത്ത് നിന്നും അനവധി ഭക്തരാണ് ഇവിടെ എത്തിച്ചേരുന്നത്. ത്രിശൂല പൂജയ്ക്ക് ശേഷം ആദ്ധ്യാത്മിക പ്രഭാഷണം, അഭിഷേകം, ഉച്ച ദീപാരാധന, അന്നദാനം എന്നിവ നടക്കും






































