മൈനാഗപ്പള്ളി:കഥകളിക്കു പേരുകേട്ട മണ്ണൂർക്കാവിൽ പത്താമത് മണ്ണൂർക്കാവ് കഥകളി ഫെസ്റ്റിവലിന്റെ ഉത്ഘാടനം ഇന്ന് വൈകിട്ട് 3.30 സിനി ആർടിസ്റ്റ് എം.മുകേഷ് എം.എൽ. എ. നിർവ്വഹിക്കും.
ക്ഷേത്രഭരണസമിതി പ്രസിഡന്റ്
രവിമൈനാഗപ്പള്ളി അധ്യക്ഷത വഹിക്കും.
ഫെസ്റ്റിനുമുന്നോടിയായി മുഖമൊഴി ഡോ. വള്ളിക്കാവ് മോഹൻദാസ് അവതരിപ്പിച്ചു.ക്ഷേത്രഭരണ സമിതി വൈസ് പ്രസിഡന്റ്
റ്റി.സുരേന്ദ്രൻപിള്ള അധ്യക്ഷത വഹിച്ചു. ഡോ.കണ്ണൻ കന്നേറ്റി, പീശ്ശപ്പള്ളിരാജീവൻ,
വി.രാജീവ്,സുരേഷ് ചാമവിള,ആർ.പ്രകാശ് കുമാർ,ശ്രീശൈലം ശിവൻപിള്ള എന്നിവർ സംസാരിച്ചു.






































