ശാസ്താംകോട്ട. ജനാധിപത്യ കലാസാഹിത്യ വേദിയുടെ 2025 ലെ ‘സദ്ഭാവന ഗുരുശ്രേഷ്ഠ’ പുരസ്കാരത്തിനായി ജുമൈലാബീഗത്തെ തെരഞ്ഞെടുത്തു. 2025 ഓഗസ്റ്റ് 20 ന് തിരുവനന്തപുരം പ്രസ്ക്ലബിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം ഏറ്റുവാങ്ങും. സംസ്ഥാന ചെയർമാൻ കുന്നത്തൂർ ജെ. പ്രകാശ് അധ്യക്ഷനാവും. മുൻ യു.ഡി.എഫ് കൺവീനർ എം. എം. ഹസൻ വിശിഷ്ടാതിഥിയായി പങ്കെടുക്കും. മറ്റ് കലാ സാഹിത്യ സാംസ്കാരിക പ്രമുഖരും പങ്കെടുക്കും. സംസ്ഥാന സെക്രട്ടറി സഹദേവൻ കോട്ടവിള നേതൃത്വം നൽകും.
വിവിധ രംഗങ്ങളിലെ പ്രവർത്തന മികവ് പരിഗണിച്ചാണ് ജുമൈലാബീഗം ടീച്ചറിനെ പുരസ്കാരത്തിനായി തെരഞ്ഞെടുത്തതെന്ന് ഭാരവാഹികൾ അറിയിച്ചു.






































