പുത്തൂർ:വോട്ടർ പട്ടിക ക്രമക്കേടിനെതിരെ പ്രതികരിച്ച ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ്സ് കുന്നത്തൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുത്തൂരിൽ പ്രകടനവും യോഗവും നടത്തി.പഴവറയിൽ നിന്നാരംഭിച്ച പ്രകടനത്തിൽ വനിതകൾ ഉൾപ്പെടെ നിരവധി പ്രവർത്തകർ പങ്കെടുത്തു.നേതാക്കളായ കെ.സുകുമാരൻ നായർ,പി.കെ രവി,സുഹൈൽ അൻസാരി,രതീഷ് കുറ്റിയിൽ,അജയകുമാർ,കുന്നത്തൂർ പ്രസാദ്,സന്തോഷ് പഴചിറ,പോരുവഴി ചന്ദ്രശേഖരൻ പിള്ള,അർത്തിയിൽ അൻസാരി,രഘു കുന്നുവിള,ഷീജാ രാധാകൃഷ്ണൻ,ജയശ്രീ,റ്റി.എ സുരേഷ് കുമാർ,അനിൽ വയ്യാങ്കര,കെ.എം കബീർ,എ.മുഹമ്മദ് കുഞ്ഞ്,പ്രേംകുമാർ,റെജി മാമ്പള്ളിൽ രഞ്ജിത് ഐവർകാല,ജോസ് സുരഭി,രാജീവ് സൂര്യൻ,അരുൺ തൈക്കൂട്ടം,മണ്ഡലം പ്രസിഡൻ്റ്മാരായ
സുകേഷ് കുമാർ,പത്മസുന്ദരൻ പിളള്ള,ആർ.ഡി പ്രകാശ്,ചക്കുവള്ളി നസ്സീർ,നളിനാക്ഷൻ, ശശിധരൻ ഏഴാംമൈൽ എന്നിവർ പ്രസംഗിച്ചു.






































