കുന്നത്തൂർ:തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളുടെ തൊഴിൽ ദിനങ്ങളും കൂലിയും വർദ്ധിപ്പിക്കുക,പദ്ധതി അട്ടിമറിക്കാനുള്ള നീക്കം തടയുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്
ഐഎൻടിയുസി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുന്നത്തൂർ പഞ്ചായത്ത് ഓഫീസ് പടിക്കൽ ധർണ നടത്തി.സംസ്ഥാന നിർവ്വാഹക സമിതി അംഗം വി.വേണുഗോപാല കുറുപ്പ് ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡൻ്റ് ചെല്ലപ്പൻ ഇരവി അദ്ധ്യക്ഷത വഹിച്ചു.കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡൻ്റ് കാരയ്ക്കാട്ട് അനിൽ മുഖ്യപ്രഭാഷണം നടത്തി.സന്തോഷ് പവിത്രം,സഹദേവൻ കോട്ടവിള,കുന്നത്തുർ പ്രസാദ്,ശശിധരൻ ഏഴാംമൈൽ,റ്റി.എ സുരേഷ് കുമാർ,ഷീജാ രാധാകൃഷ്ണൻ,റെജി കുര്യൻ,രാജൻ നാട്ടിശ്ശേരി,കുന്നത്തൂർ മനോഹരൻ,ഹരികുമാർ കുന്നത്തൂർ,ഉമേഷ് കുന്നത്തൂർ,പ്രഭാകരൻ പിള്ള,സുന്ദരേശൻ,വിനോദ് കുമാർ, പ്രസാദ്.എസ് എന്നിവർ സംസാരിച്ചു.






































