പടിഞ്ഞാറേ കല്ലട ഗ്രാമപഞ്ചായത്തിലെ ആശാനിയമനം ഹൈക്കോടതി സ്റ്റേ ചെയ്തു

Advertisement

പടിഞ്ഞാറേ കല്ലട ഹെൽത്ത് സെന്ററിൽ നടന്ന ആശാനിയമനത്തിൽ ഒന്നാം റാങ്കുകാരിയെ ഒഴിവാക്കി രണ്ടാം റാങ്കുകാരിയായ സിപിഐ(എം ) പ്രവർത്തകയെ നിയമിച്ച സംഭവം വിവാദമായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് കൂടി ഉൾപ്പെട്ട ഇന്റർവ്യൂവിൽ ഐത്തോട്ടുവ പുളിമൂട്ടില്‍തറയില്‍ സന്ധ്യ എന്ന ഉദ്യോഗാർത്ഥിക്ക്‌ആയിരുന്നു ഒന്നാം റാങ്ക്. ഒന്നാം റാങ്കുകാരിയെ ഒഴിവാക്കാൻ സിപിഎം നേതൃത്വം നൽകുന്ന കുടുംബശ്രീ സിഡിഎസ് ൽ നിന്നും ഓഡിറ്റ് റിപ്പോര്‍ട്ട് ഉണ്ടാക്കി മെഡിക്കൽ ഓഫീസർ ക്ക് അയച്ചുകൊടുത്താണ് ഒന്നാം റാങ്കുകാരി യെ തഴഞ്ഞത് എന്നായിരുന്നു ആരോപണം.ഇതുമായി ബന്ധപ്പെട്ട് ക്രമക്കേട് ആരോപിച്ച് യുഡിഎഫ് പഞ്ചായത്ത് അംഗള്‍ പഞ്ചായത്തില്‍ സമരം സംഘടിപ്പിക്കുകയും കമ്മിറ്റി ബഹിഷ്കരിക്കുകയും ചെയ്തിരുന്നു. എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് നല്‍കാന്‍ നിര്‍ദ്ദേശിച്ച കോടതി അന്തിമവിധിക്കരുസരിച്ചായിരിക്കണം നിയമനമെന്നും നിര്‍ദ്ദേശിച്ചു.

Advertisement