ദേശീയ ലൈബ്രേറിയൻ ദിനാചരണവും ലൈബ്രേറിയൻമാരെ ആദരിക്കൽ ചടങ്ങും

Advertisement

ശാസ്താംകോട്ട:ഗ്രമോദ്ധാരണ ഗ്രന്ഥശാലയുടെയും കെഎസ്എം ഡി.ബി കോളേജ ലൈബ്രറിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ദേശീയ ലൈബ്രേറിയൻ ദിനാചരണവും ഗ്രാമീണ ലൈബ്രറികളിലെ ലൈബ്രേറിയൻമാരെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു കോളജ് പ്രിൻസിപ്പൽ ഡോ.രാധിക നാഥ് ഉദ്ഘാടനം ചെയ്തു.കുന്നത്തൂർ താലൂക്ക് ലൈബ്രറി കൗൺസിൽ ജോ.സെക്രട്ടറി മദന മോഹനൻ മുഖ്യ പ്രഭാഷണം നടത്തി.ഡോ.ബിജു പി.ആർ അധ്യക്ഷത വഹിച്ചു.ഡോ.ടി.മധു, ഡോ.ശ്രീകല,ചന്ദ്രൻ കിഴക്കേടം,അനില.ടി,മകേഷ് പി.ഭാസ്കർ എന്നിവർ സംസാരിച്ചു.ശാസ്താംകോട്ട യുണൈറ്റഡ് ലൈബ്രറി ലൈബ്രേറിയൻ ഇന്ദിര,ഗ്രാമോദ്ധാരണ ഗ്രന്ഥശാല ലൈബ്രേറിയൻ ഷീലാ കുമാരി വി.കെ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

Advertisement