ശൂരനാട് തെക്ക്. കുമരൻചിറ ഗവണ്മെന്റ് യൂ.പി.സ്കൂളിന്റെ മുറ്റത്ത് അപകട ഭീഷണി ഉയർത്തി നിൽക്കുന്ന കൂറ്റൻ മാവ് ഉൾപ്പെടെയുള്ള മരങ്ങൾ മുറിച്ചു മാറ്റാൻ അധികൃതർ താൽപ്പര്യം കാണിക്കുന്നില്ല.തേവലക്കര സ്കൂളിലെ ദുരന്തത്തിനെ തുടർന്ന് കേരളത്തിലെ സ്കൂൾ പരിസരങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റുന്നതിനും അൺഫിറ്റായ കെട്ടിടങ്ങൾ പൊളിച്ചു മാറ്റുന്നതിനും അടിയന്തിരമായി നടപടിയുണ്ടാകും എന്നാണ് ഗവണ്മെന്റ് പറഞ്ഞത്.
ഈ സ്കൂളിൽ അൺഫിറ്റായ,ജീർണ്ണാവസ്ഥയിലുള്ള കെട്ടിടവും
അപകട ഭീഷണി ഉയർത്തി നിൽക്കുന്ന വൃക്ഷങ്ങളും ഉണ്ട്.ഇവ രണ്ടും അടിയന്തിരമായി നീക്കം ചെയ്യണമെന്ന്
സ്കൂൾ മാനേജ്മെന്റ് കമ്മറ്റി തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ അധികൃതർക്ക് അപേക്ഷ നൽകിയിട്ടുണ്ട് എന്നാണ് അറിയുന്നത്.എന്നാല്‍ ഒരു നടപടിയും ഉണ്ടായിട്ടില്ല.






































