രാമായണമാസാചരണവും സംസ്കൃതദിനാചരണവും

Advertisement

ശാസ്താംകോട്ട:കെ.എസ്.എം ഡി.ബി കോളേജ് സംസ്കൃത വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ രാമായണസുധയും സംസ്കൃതഗംഗയും സംഘടിപ്പിച്ചു.സംസ്‌കൃതവിഭാഗം അധ്യക്ഷൻ ഡോ.സുശാന്ത്‌.എസ് അധ്യക്ഷത വഹിച്ചു.പ്രിൻസിപ്പൽ ഡോ.രാധികനാഥ്.ജി ഉദ്ഘാടനം ചെയ്തു.സംസ്കൃതം അധ്യാപകരായ ഡോ.ശ്രീജിത്ത് ടി.ജി മുഖ്യപ്രഭാഷണവും ഡോ.ജയന്തി.എസ് രാമായണ സന്ദേശവും,ഡോ.സുസ്മി സാബു സംസ്കൃതദിന സന്ദേശവും നിർവഹിച്ചു.വിദ്യാർത്ഥികളായ ലക്ഷ്മി.എസ്.പ്രസാദ്,വൈഷ്ണവി തുടങ്ങിയവർ പ്രസംഗിച്ചു.തുടർന്ന് രാമായണ പാരായണം,രാമായണ പ്രശ്നോത്തരി എന്നീ മത്സരങ്ങളും, ഗാനാലാപനം,നൃത്തം,സ്കിറ്റ് തുടങ്ങിയ കലാപരിപാടികളും നടന്നു.

Advertisement