ഭരണിക്കാവ് – വണ്ടിപ്പെരിയാർ ദേശീയപാതയുടെ നടപടിക്രമങ്ങൾ വേഗത്തിൽ ആക്കണമെന്ന് കൊടിക്കുന്നിൽ

Advertisement

ശാസ്താംകോട്ട:ഭരണിക്കാവ് – വണ്ടിപ്പെരിയാർ 183 എ ദേശീയപാതയുടെ വികസന പ്രവർത്തനങ്ങൾ വേഗത്തിൽ ആക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി ആവശ്യപ്പെട്ടു.ഈ ആവശ്യം ഉന്നയിച്ച് കേന്ദ്ര ഹൈവേ ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിക്ക് അദ്ദേഹം കത്തയച്ചു.ദിനംപ്രതി കടന്നുപോകുന്ന വാഹനങ്ങളുടെ കണക്കനുസരിച്ച് 24 മീറ്ററിൽ റോഡ് വികസനവുമായി മുന്നോട്ടു പോകുന്ന പാതയിൽ ദേശീയപാത വിഭാഗത്തിന്റെ ഭാഗത്തു നിന്നും നിലവിൽ നടപടികൾക്ക് വേഗം കുറവാണ്.പാതയുടെ വികസന കാര്യങ്ങൾ സംബന്ധിച്ചുള്ള അന്തിമ തീരുമാനങ്ങൾ എടുക്കുന്നതിനായി അടിയന്തിരമായി പാത കടന്നു പോകുന്ന മാവേലിക്കര,പത്തനംതിട്ട,കോട്ടയം പാർലമെന്റ് മണ്ഡലങ്ങളിലെ എം.പിമാരെയും എംഎൽഎമാരെയും സ്ഥലം ഏറ്റെടുപ്പിന് നേതൃത്വം നൽകേണ്ട ജില്ലാ കളക്ടർമാരെയും അടക്കം വിളിച്ചുചേർത്ത് പബ്ലിക് കൺസൾട്ടേഷൻ നടപടികൾ പൂർത്തീകരിക്കണം.നിലവിൽ പൊതുമരാമത്ത് പ്രവർത്തനങ്ങളുടെ നിരക്കുകളുടെ റിവിഷൻ വന്നതിനാൽ നിലവിലുള്ള എസ്റ്റിമേറ്റിൽ നിന്നും 20 ശതമാന ത്തോളം തുക വർദ്ധനവ് ഉണ്ടായേക്കാം എന്നും അലൈൻമെന്റ് അന്തിമമാകുന്ന മുറയ്ക്ക് എത്രയും വേഗം 3 എ നോട്ടിഫിക്കേഷൻ അടക്കമുള്ള നടപടികൾ പൂർത്തീകരിക്കണമെന്നും എം.പി കത്തിൽ ആവശ്യപ്പെട്ടു

Advertisement