ശാസ്താംകോട്ട:ഭരണിക്കാവ് പട്ടണത്തിലെ ട്രാഫിക് പരിഷ്കാരങ്ങളുടെ പേരിൽ നടത്തുന്ന
പൊറാട്ട് നാടകം അവസാനിപ്പിക്കണമെന്ന്
കോൺഗ്രസ് ശാസ്താംകോട്ട കിഴക്ക് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.ആവശ്യം ഉന്നയിച്ച് ഭരണിക്കാവിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി.ജനങ്ങളെ വെല്ലുവിളിച്ച് സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞും അധിക സാമ്പത്തിക ബാത്യത വരുത്തിയും ബുദ്ധിമുട്ടിച്ചും നടത്തിയ ട്രാഫിക് പരിഷ്ക്കാരം പുന:പരിശോധിക്കണമെന്നും പഴയതുപോലെ ബസ് ബേകളിൽ ബസുകൾ നിർത്തുന്ന തരത്തിൽ നടപടി ഉണ്ടാകണമെന്നും,ബസ് സ്റ്റാൻഡിൻ്റെ വിപുലീകരിക്കണമെന്നും മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.മണ്ഡലം പ്രസിഡന്റ് ഗോപൻ പെരുവേലിക്കര, നൂറുദ്ദീൻ കുട്ടി,ഗോകുലം അനിൽ,ഹാഷിം സുലൈമാൻ,രമേശൻ പിള്ള, രാജേന്ദ്രബാബു,മോഹനൻ,വിനോദ്, ശിവൻപിള്ള തുടങ്ങിവർ പ്രസംഗിച്ചു.






































