നെടിയവിള ജംക്ഷനില്‍ കുട്ടികളുടെ സുരക്ഷിതത്വം ശ്രദ്ധിക്കാതെ ബസുകള്‍ നിര്‍ത്തുന്നതായി പരാതി,ദൃശ്യം

Advertisement

കുന്നത്തൂര്‍. നെടിയവിള ജംക്ഷനില്‍ കുട്ടികളുടെ സുരക്ഷിതത്വം ശ്രദ്ധിക്കാതെ ബസുകള്‍ നിര്‍ത്തുന്നതായി പരാതി. ബസുകള്‍ ജംക്ഷന്‍ സെന്‍ററില്‍ നിര്‍ത്തിയിട്ട് ആളെ ഇറക്കിന്നതോടെ കുട്ടികള്‍കൂട്ടമായി രണ്ടു റോഡ് മുറിച്ചു കടക്കുന്ന സ്ഥിതിയാണ്. ഈ സ്റ്റോപ്പ് അല്‍പം മുപന്നിലേക്കു നീക്കിയാല്‍ കുട്ടികള്‍ക്ക് ഒറ്ററോഡ് കടന്നാല്‍മതി. മാത്രമല്ല ജംക്ഷന് നടുവിലൂടെ മറി കടക്കുന്ന അപകടാവസ്ഥയില്ല. എന്നാല്‍ അത് ബസുകാര്‍ ചെയ്യില്ല. നിയമപരമായി അധികൃതര്‍ നിശ്ചയിച്ച ബസ് സ്റ്റോപ്പ് കുറേക്കൂടി മുന്നിലാണ്. അവിടെ ബസ് നിര്‍ത്താത്തതിനാല്‍ ആരും അവിടെ നില്‍ക്കുന്നുമില്ല.

നാട്ടുകാര്‍ പലവട്ടം പ്രശ്നം പഞ്ചായത്ത്സെക്രട്ടറി അടക്കം അറിയിച്ചെങ്കിലും പരിഹാരമായിട്ടില്ല. രാവിലെയും വൈകിട്ടും കുട്ടികള്‍ വളരെ അപകടകരമായാണ് കവലയില്‍ റോഡ് മറികടക്കുന്നത്.

Advertisement