തൊഴിലുറപ്പ് തൊഴിലാളികൾ പോസ്റ്റാഫീസ് മാർച്ച് നടത്തി

Advertisement

ശാസ്താംകോട്ട: ഭാരിദ്ര്യലഘൂകരണത്തിനായികോൺഗ്രസ്സ് നടപ്പിലാക്കിയ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്പദ്ധതിഅശാസ്ത്രീയനിയമങ്ങൾനടപ്പിലാക്കികേന്ദ്രസർക്കാർ ഇല്ലാതാക്കാൻമിക്കുകയാണന്ന് ഐ.എൻ.ടി.യു. സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻആരോപിച്ചു. സാമ്പത്തിക ആഘാതംകുറക്കാൻസാധാരണകാരിൽസർക്കാർ ധനത്തിന്റെ ഒരംശം എത്തിക്കുകയായിരുന്നു ലക്ഷ്യമെന്നും എന്നാൽ ഇന്ന് അതൊക്കെമാറ്റിആസ്ഥി വികസനവുംമറ്റ്കഠിന തൊഴിലുകളും അശാസ്ത്രീയ പരിഷ്ക്കാരവും നടപ്പിലാക്കി പദ്ധതിഘട്ടംഘട്ടമായി ഇല്ലാതാക്കുകയാണന്നും അദ്ദേഹം പറഞ്ഞു. തൊഴിലുറപ്പ്പദ്ധതി ഇല്ലാതാക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ തൊഴിലാളിവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ്സ് കുന്നത്തൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മൈനാഗപ്പള്ളി പഞ്ചായത്താഫീസിന് മുന്നിൽ നിന്ന് പോസ്റ്റാഫിസിലേക്ക് നടത്തിയപ്രതിഷേധമാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു ആർ. ചന്ദ്രശേഖരൻ . നിയോജക മണ്ഡലം പ്രസിഡന്റും കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റുമായ
വൈ.ഷാജഹാൻഅദ്ധ്യക്ഷതവഹിച്ചു. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് എ.കെ. ഹഫീസ് മുഖ്യപ്രഭാഷണംനടത്തി. പഞ്ചായത്ത് പ്രസിഡന്റ് വർഗ്ഗീസ് തരകൻ, മുൻ പ്രസിഡന്റ് പി.എം. സെയ്ദ് , റീജീയണൽ പ്രസിഡന്റ് തടത്തിൽസലിം,ജില്ലാ ഭാരവാഹികളായ ശങ്കരനാരായണപിളള,കോതേത്ത് ഭാസുരൻ ,വൈ. നജിം, തുളസീധരൻ , ജോസ് വിമൽരാജ്, തുണ്ടിൽനൗഷാദ്, വേണുഗോപാലകുറുപ്പ്, തോമസ് വൈദ്യൻ, സിജു കോശിവൈദ്യൻ,സുരേഷ് ചന്ദ്രൻ ,പി.ആർ. ഹരിമോഹൻ ,ലാലിബാബു, ഷഹുബാനത്ത് ,രാധിക ഓമനകുട്ടൻ,ഷീബസിജു,ഷിജ്നനൗഫൽ, തങ്കച്ചൻ അറ്റ് പുറം തുടങ്ങിയവർ പ്രസംഗിച്ചു

Advertisement