ചക്കുവള്ളി. അമിത വേഗതയിലെത്തിയ കാർ വാഹനത്തിലും മതിലിലും ഇടിച്ച ശേഷം നിർത്താതെ പോയതായി പരാതികൊല്ലം – തേനി ദേശീയപാതയിൽ ശൂരനാട് പോലീസ് സ്റ്റേഷന് സമീപമാണ് സംഭവം നടന്നത്.സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. മൂലത്തറയിൽ ഷാജഹാൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള റിയ ഏജൻസിസ് എന്ന സ്ഥാപനത്തിന്റെ മുൻപിൽ ഡിസ്പ്ലേയ്ക്ക് നിർത്തിയിട്ടിരുന്ന കാറിൽ അമിത വേഗതയിൽ വന്ന മറ്റൊരു കാർ ഇടിച്ചതിന് ശേഷം തൊട്ടടുത്തുണ്ടായിരുന്ന മതിലും ഇടിച്ചു തകർത്ത് നിർത്താതെ പോവുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ സമീപത്തുണ്ടായിരുന്ന ഇലക്ട്രിക് പോസ്റ്റിനും കേടുപാടുകൾ സംഭവിച്ചു.സംഭവത്തിൽ ഉടമ ഷാജഹാൻ ശൂരനാട് പോലീസിൽ പരാതി നൽകി






































