ശാസ്താംകോട്ട:മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേരിൽ തയ്യൽ തൊഴിലാളി കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ മികച്ച പൊതുപ്രവർത്തകന് നൽകിവരുന്ന ഈ വർഷത്തെ “കാരുണ്യ സ്പർശം” പുരസ്കാരത്തിന് ഐഎൻടിയുസി നേതാവും മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റുമായ വി.വേണുഗോപാലക്കുറുപ്പ് അർഹനായി.സെപ്റ്റംബർ 27,28 തീയതികളിൽ കോഴിക്കോട് ഇന്ദിരാഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന തയ്യൽ തൊഴിലാളി കോൺഗ്രസ് സംസ്ഥാന സമ്മേളനത്തിൽ വച്ച് പുരസ്കാരം സമ്മാനിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ബാബു അമ്മവീട് പറഞ്ഞു.






































