മൈനാഗപ്പള്ളി .മിലാദേ ഷരീഫ് ബോയ്സ് സ്കൂളിൽ യുദ്ധവിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു. ആഗസ്റ്റ് 6 ഹിരോഷിമ ദിനത്തോടനുബന്ധിച്ചു സ്കൗട്ട്, ജെ.ആർ.സി, സോഷ്യൽ സയൻസ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ യുദ്ധവിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ സഞ്ജീവ് കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. അദ്ധ്യാപകരായ കാർത്തിക് ഭദ്രൻ, മുഹമ്മദ് അൻസർ, ,ബൈജു ശാന്തിരംഗം, അൻസില, അഖില എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
യുദ്ധ വിരുദ്ധ റാലി, അസംബ്ലി,ക്വിസ് മത്സരം, പോസ്റ്റർ നിർമ്മാണ മത്സരം, പ്രസംഗം തുടങ്ങിയ വിവിധ പരിപാടികൾ സംഘടിപ്പിച്ചു






































