ശാസ്താംകോട്ട: ദാരിദ്ര്യ ലഘുകരണംഉറപ്പാക്കാർ കോൺഗ്രസ്സ്സർക്കാർഇൻഡ്യയിൽനടപ്പിലാക്കിയ
മഹാത്മാഗാന്ധിദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതികേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇല്ലാതാക്കാൻ ശ്രമിക്കുന്നതിൽ പ്രതിഷേധിച്ച് 8 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് മൈനാഗപ്പള്ളി പഞ്ചായത്താഫീസിന് മുന്നിൽ നിന്ന് പോസ്റ്റാഫിസിലേക്ക് പ്രതിഷേധമാർച്ച്നടത്തുമെന്ന്തൊഴിലുറപ്പ് തൊഴിലാളികോൺഗ്രസ്സ്കുന്നത്തൂർനിയോജക മണ്ഡലം പ്രസിഡന്റും കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റുമായ
വൈ.ഷാജഹാൻ, ഐ.എൻ.ടി.യു.സി റീജീയണൽ പ്രസിഡന്റ് തടത്തിൽസലിംഎന്നിവർ അറിയിച്ചു.
അടിക്കടിപുതിയനിയമങ്ങൾനടപ്പിലാക്കിപദ്ധതിയുടെ പ്രവർത്തനങ്ങൾഅപ്രഖ്യാപിതമായിമരവിപ്പിച്ചും അശാസ്ത്രീയമായ എൻ.എൻ.എം.എസ് എന്ന ഫോട്ടോഎടുക്കൽ തൊഴിലാളികളെ ബുദ്ധിമുട്ടിച്ചും തൊഴിലാളികളെ അകറ്റാൻ ശ്രമിക്കുന്നു. തൊഴിലുറപ്പ് കുലി കർഷക തൊഴിലാളികളുടെ കൂലിയായ 607 രൂപയാക്കുക. ഇ.എസ്.ഐ ചികിത്സാ സഹായം നടപ്പിലാക്കുക, തൊഴിൽ ദിനം 200 ആയി വർദ്ധിപ്പിക്കുകഎന്നീ ആവശ്യങ്ങളും ഉന്നയിച്ചാണ് സമരം.ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻഉദ്ഘാടനവും ജില്ലാ പ്രസിഡന്റ് ഏ.കെ.ഹഫീസ്മുഖ്യപ്രഭാഷണവും നടത്തും
9, 10, 11, 12 13 14 തീയതികളിൽ പഞ്ചായത്ത് തലങ്ങളിലും 20 ന് സെക്രട്ടറിയേറ്റ് മാർച്ചും നടത്തുമെന്നും നേതാക്കൾഅറിയിച്ചു






































