ശാസ്താംകോട്ട:തേവലക്കര ബോയ്സ് ഹൈസ്കൂളിൽ ഷോക്കേറ്റ് മരിച്ച മിഥുൻ്റെ വിളന്തറയിലെ വീട്ടിൽ ചാണ്ടി ഉമ്മൻ എംഎൽഎ സന്ദർശനം നടത്തി.മാതാപിതാക്കളെയും സഹോദരനെയും മറ്റ് ബന്ധുക്കളെയും ആശ്വസിപ്പിച്ച അദ്ദേഹം മിഥുൻ്റെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം മാനേജ്മെൻ്റിൽ നിന്നും ഈടാക്കി നൽകണമെന്നും സ്കൂൾ അധികൃതർക്കെതിരെയും കെഎസ്ഇബി
ഉദ്യോഗസ്ഥർക്കെതിരെയും നടപടി സ്വീകരിക്കണമെന്നും സർക്കാരിനോട് ആവശ്യപ്പെട്ടു.ആർവൈഎഫ് സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂർ,കെപിസിസി
സെക്രട്ടറി പി.ജർമിയാസ്,ഡിസിസി ജനറൽ സെക്രട്ടറി കല്ലട ഗിരീഷ്,ഷാഫി ചെമ്മാത്ത്,സുരേഷ് ചന്ദ്രൻ,പോൾ സ്റ്റഫ് എന്നിവരും അദ്ദേഹത്തെ അനുഗമിച്ചു.






































