ഭരണിക്കാവ്:രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് ഭരണിക്കാവ് ജങ്ഷനിൽ നടപ്പാക്കിയ ഗതാഗതപരിഷ്കാരം നാലാംനാൾ നിർത്തലാക്കിയ അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് ബിജെപി ഭരണിക്കാവിൽ പ്രകടനം നടത്തി.ബിജെപി ജില്ലാ പ്രഭാരി ടി.ആർ അജിത്ത് ഉദ്ഘാടനം ചെയ്തു.ആത്മഹത്യ സ്പോൺസർ ചെയ്യുന്ന പാർട്ടിയാണ് സിപിഎം എന്നും,ഈ വിഷയത്തിൽ കോവൂർ കുഞ്ഞുമോന്റെ ഇരട്ടത്താപ്പ് പൊതുജനം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.ശാസ്താംകോട്ട മണ്ഡലം ജനറൽ സെക്രട്ടറി മുതുപിലാക്കാട് രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി ഷാലു കുളക്കട,കുന്നത്തൂർ മണ്ഡലം പ്രസിഡന്റ് സന്തോഷ് ചിറ്റേടം, ശാസ്താംകോട്ട മണ്ഡലം വൈസ് പ്രസിഡന്റ് വേണുഗോപാലക്കുറുപ്പ്, ഏരിയ പ്രസിഡന്റ്മാരായ വിജയൻപിള്ള, അനിൽ കരിമ്പിൻപുഴ,രാധാകൃഷ്ണൻ,മധു കുമാർ,ധനപാലൻ,യുവമോർച്ച നേതാക്കളായ അഖിൽ ശാസ്താംകോട്ട,അഭി ആയിക്കുന്നം എന്നിവർ സംസാരിച്ചു.






































