ശാസ്താംകോട്ട : ഇന്ത്യയുടെ മതനിരപേക്ഷത തകർക്കുന്ന സംഘപരിവാർ നടപടികൾക്കെതിരെ എൽ ഡി എഫ് കുന്നത്തൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ശാസ്താംകോട്ട ആഞ്ഞിലിമൂട്ടിൽ നടന്ന യോഗം സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം ശിവശങ്കരപ്പിള്ള ഉദ്ഘാടനം ചെയ്തു.എൽഡിഎഫ് കൺവീനർ കെ ശിവശങ്കരൻ നായർ അധ്യക്ഷനായി. സിപിഐ എം കുന്നത്തൂർ ഏരിയ സെക്രട്ടറി ടി ആർ ശങ്കരപ്പിള്ള സ്വാഗതം പറഞ്ഞു. കോവൂർ കുഞ്ഞുമോൻ എംഎൽഎ, മദർ ഗ്ലോറിറ്റ മേരി എൽഡിഎഫ് നേതാക്കളായ, സി കെ ഗോപി, ആർദർ ലോറൻസ്, ഉഷാലയം ശിവരാജൻ, എൻ യശ്പാൽ, എസ് ശശികുമാർ, എസ് സത്യൻ, ജി പ്രദീപ്, വി ആർ ബാബു തുടങ്ങിയവർ സംസാരിച്ചു






































