ശാസ്താംകോട്ട : കന്യാസ്ത്രീകളുടെ അറസ്റ്റിൽ പ്രതിഷേധിച്ച് എൽഡിഎഫ് ആഹ്വാനം ചെയ്ത പ്രതിഷേധ സദസ്സ് കെസിടി ജംഗ്ഷനിൽ നടത്തി.എൽഡിഎഫ് നേതൃത്വത്തിൽ പള്ളിച്ചന്തയിൽ നിന്നും ആരംഭിച്ച പ്രതിഷേധ റാലി കെസിസി ജംഗ്ഷനിൽ സമാപിച്ചു.തുടർന്ന് നടന്ന പ്രതിഷേധ സദസ്സ് സിപിഐ സംസ്ഥാന കൗൺസിൽ അംഗം ആർ എസ് അനിൽ ഉദ്ഘാടനം ചെയ്തു.സിപിഎം ഏരിയ സെക്രട്ടറി ബി ശശി അധ്യക്ഷത വഹിച്ചു. സി പി ഐ മണ്ഡലം സെക്രട്ടറി കെ ദിലീപ് സ്വാഗതം പറഞ്ഞു.സിപിഎം ജില്ലാ സെക്രട്ടറിയേറി യേറ്റ് അംഗം വി കെ അനിരുദ്ധൻ,
ഇഞ്ചക്കാട് രാജൻ,കെ സി സുഭദ്രമ്മ, കെ പ്രദീപ് എന്നിവർ സംസാരിച്ചു.
പടം:കന്യാസ്ത്രീകളുടെ അറസ്റ്റിൽ പ്രതിഷേധിച്ച് എൽഡിഎഫ് ആഹ്വാനം ചെയ്ത പ്രതിഷേധ സദസ്സ് കെസിടി ജംഗ്ഷനിൽ സിപിഐ സംസ്ഥാന കൗൺസിൽ അംഗം ആർ എസ് അനിൽ ഉദ്ഘാടനം ചെയ്യുന്നു






































