ശാസ്താംകോട്ട:മൈനാഗപ്പള്ളി ജംഗ്ഷന് തെക്ക് വശം റെയിൽവേ ഗേറ്റിന് സമീപം സ്കൂൾവാൻ വീടിൻ്റെ മതിലിലേക്ക് ഇടിച്ചു കയറി.പോരുവഴിയിൽ പ്രവർത്തിക്കുന്ന സ്കൂളിലെ വാഹനമാണ് അപകടത്തിൽപ്പെട്ടത്.ഇന്ന് വൈകിട്ട് 4.30 ഓടെയാണ് അപകടം.ഈ സമയം അഞ്ച് കുട്ടികളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.ആർക്കും പരിക്കില്ല.പോലീസും ഫയർഫോഴ്സും ഉടൻ തന്നെ സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം നടത്തി.വാഹനം പിന്നീട് ക്രെയിൻ ഉപയോഗിച്ച് മാറ്റി.






































