ശാസ്താംകോട്ട:മദ്യം കിട്ടാത്ത വിരോധത്തിൽ വയോധികനെ കുത്തി പരിക്കേൽപ്പിച്ച കേസിലെ പ്രതി പിടിയിൽ.പോരുവഴി അമ്പലത്തുംഭാഗം തുളിക്കൽ പുത്തൻ വീട്ടിൽ അനിൽകുമാർ ആണ് പിടിയിലായത്.അമ്പലത്തുംഭാഗം വള്ളിത്തുണ്ടിൽ വീട്ടിൽ രമണനാണ് (68) ആക്രമണത്തിൽ സാരമായി പരിക്കേറ്റത്.കഠാര കൊണ്ടുള്ള ആക്രമണത്തിൽ ഇടത് നെഞ്ചിൽ ആഴത്തിൽ മുറിവേറ്റ ഇദ്ദേഹം ചികിത്സയിൽ തുടരുകയാണ്.
കഴിഞ്ഞ ദിവസം പകൽ 2 ഓടെയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.രമണൻ്റെ സുഹൃത്ത് അനിൽകുമാറിന് മദ്യം കൊടുക്കാതിരുന്നത് രമണൻ പറഞ്ഞിട്ടാണെന്ന മുൻവിരോധം മൂലമാണ് ആക്രമണം നടത്തിയത്.ഭാര്യയെ റോഡിൽ നിന്നും വീട്ടിലേക്കു കൂട്ടിക്കൊണ്ട് വരുന്ന സമയം പ്രതി രമണനെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും അരയിൽ കരുതിയിരുന്ന കഠാര കൊണ്ട് നെഞ്ചിൽ കുത്തുകയായിരുന്നു.ഇതേ കഠാര നെഞ്ചിൽ നിന്നും ഊരിയെടുത്ത് വീണ്ടും പുറത്തും മറ്റും കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തു.ശൂരനാട് എസ്എച്ച്ഒ ജോസഫ് ലിയോണിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.






































